ആർബിഐയുടെ നിർദേശങ്ങൾ പാലിച്ചില്ല, പിഴ 1.31 കോടി; ഈ ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്കിന് 1.31 കോടി രൂപ പിഴ ചുമത്തി ആർബിഐ. കെവൈസിയും ‘ലോണുകളും അഡ്വാൻസുകളും’ സംബന്ധിച്ച ചില നിർദേശങ്ങൾ പാലിക്കാത്തതിനാണ് പിഴ. 2022 മാർച്ച് 31 വരെ ബാങ്കിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് നിയമപരമായ പരിശോധന നടത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. റിസർവ് ബാങ്ക് ഇതുസംബന്ധിച്ച നോട്ടീസ് ബാങ്കിന് നൽകിയിരുന്നു. ബാങ്കിൻ്റെ മറുപടി പരിഗണിച്ച് സബ്‌സിഡി/ റീഫണ്ടുകൾ/ റീഇംബേഴ്‌സ്‌മെൻ്റുകൾ വഴി സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകയ്‌ക്കെതിരെ പിഎൻബി രണ്ട് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾക്ക് പ്രവർത്തന മൂലധന ഡിമാൻഡ് വായ്പ അനുവദിച്ചതായി കണ്ടെത്തിയതായി ആർബിഐ അറിയിച്ചു. കൂടാതെ ചില അക്കൗണ്ടുകളിൽ ഉപഭോക്താക്കളെയും അവരുടെ വിലാസങ്ങളെയും കുറിച്ചുള്ള രേഖകൾ സംരക്ഷിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതായും ആർബിഐ പറഞ്ഞു.

അതേസമയം ഇത് പെനാൽറ്റി റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്ക് അതിൻ്റെ ഇടപാടുകാരുമായി ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടുകളുടെയോ കരാറുകളുടെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും സെൻട്രൽ ബാങ്ക് കൂട്ടിച്ചേർത്തു. അതേസമയം, സാമ്പത്തിക സ്ഥിതി മോശമായതിൻ്റെ പശ്ചാത്തലത്തിൽ കർണാടകയിലെ ഷിംഷാ സഹകരണ ബാങ്കിൻ്റെ നിയമിതയുടെ ലൈസൻസ് ആർബിഐ റദ്ദാക്കി. കർണാടക സഹകരണ സംഘങ്ങളുടെ രജിസ്ട്രാറോട് ബാങ്ക് അവസാനിപ്പിക്കുന്നതിനും ബാങ്കിനായി ഒരു ലിക്വിഡേറ്ററെ നിയമിക്കുന്നതിനും ഉത്തരവിടാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...