ഒരു വര്‍ഷംകൊണ്ട് ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കും ; കോടിയേരി ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കേരളത്തില്‍ സി പി എമിന്റെ നേതൃത്വത്തില്‍ ഒരുവര്‍ഷംകൊണ്ട് ആയിരം വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു ലോക്കല്‍ കമ്മിറ്റി ഒരു വീട് നിര്‍മിച്ചു നല്‍കണമെന്ന് 2018ലെ തൃശൂര്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചതാണെന്നും ഇതനുസരിച്ച്‌ സംസ്ഥാനത്താകെ 1200 വീട് നിര്‍മ്മിച്ചു കഴിഞ്ഞുവെന്നും കോടിയേരി പറഞ്ഞു.

പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നിര്‍മിച്ച 23 വീടുകളിലൊന്നിന്റെ താക്കോല്‍ പയ്യാമ്പലത്തെ ശ്രീലക്ഷ്മിക്ക് കൈമാറിയശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനൊപ്പം ജീവല്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ടി തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഒരുശതമാനത്തില്‍ താഴെ ആളുകള്‍ ഇപ്പോഴും പരമ ദരിദ്രരാണ്. അവരുടെ ഉന്നമനമാണ് എല്‍ഡിഎഫ് സര്‍കാരിന്റെ ആദ്യ പരിഗണന. ഇക്കാര്യത്തില്‍ പാര്‍ടി പ്രവര്‍ത്തകരും സജീവ പങ്കാളികളാകണം. സിപിഐ എം മുന്‍കൈയെടുത്താല്‍ അസാധ്യമായി ഒന്നുമില്ല. കോവിഡിലും പ്രളയത്തിലും യോദ്ധാക്കളായി രംഗത്തിറങ്ങി അത് തെളിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സുഖത്തില്‍ മാത്രമല്ല, ദുഃഖത്തിലും ഒപ്പം നില്‍ക്കുന്ന പാര്‍ടിയാണ് സി പി എം. അതുകൊണ്ടാണ് ജനങ്ങള്‍ സ്വന്തം പാര്‍ടിയായി കാണുന്നത്. മറ്റ് പാര്‍ട്ടികളിലെ ഉന്നത നേതാക്കളടക്കം സി പി എമിലേക്ക് ആകൃഷ്ടരാവുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ബദല്‍ശക്തി അല്ലാതായി. മോദി സര്‍ക്കാരിനെ താഴെയിറക്കണമെങ്കില്‍ ഇടതുപക്ഷം കൂടുതല്‍ കരുത്താര്‍ജിക്കണം. അതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...