ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ബുഡാപെസ്റ്റ്: ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ. ശനിയാഴ്ച രാത്രി പത്താംറൗണ്ടിൽ, ഇന്ത്യയുടെ യുവസംഘം ഒന്നാംസീഡായ യു.എസ്.എ.യെ (2.5-1.5) കീഴടക്കിയതോടെയാണ് 19 പോയിന്റുമായി കിരീടം ഉറപ്പാക്കിയയത്. വനിതാവിഭാഗത്തിലും രാജ്യത്തിന് സ്വർണസാധ്യതയുണ്ട് എന്നാണ് നിഗമനം. രണ്ടാംസ്ഥാനത്തുള്ള ചൈനയ്ക്ക്‌ 17 പോയിന്റുണ്ട്. അവസാന റൗണ്ടിൽ ഇന്ത്യ തോൽക്കുകയും ചൈന ജയിക്കുകയും ചെയ്താൽ പോയിന്റ് തുല്യമാകാനാണ് സാധ്യത. എന്നാൽ, കൂടുതൽ ഗെയിം പോയിന്റ് ഉള്ളതിനാൽ കിരീടം ഇന്ത്യക്കാകും ഉണ്ടാകുക. പഴയകാല സോവിയറ്റ് മേധാവിത്തത്തെ അനുസ്മരിപ്പിക്കുന്ന ഉജ്ജ്വലപ്രകടനമാണ് ബുഡാപെസ്റ്റ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ ഇന്ത്യൻ ടീം കാഴ്ചവെച്ചത്. ആദ്യ എട്ടു മത്സരങ്ങളിൽ അവർ ശക്തരായ പ്രതിയോഗികളെ വീഴ്ത്തുകയായിരുന്നു. ഒൻപതാം റൗണ്ടിൽ, കഴിഞ്ഞ ഒളിമ്പ്യാഡ് ജേതാക്കളായ ഉസ്ബെക്കിസ്താനോട് (2-2) സമനില വഴങ്ങിയെങ്കിലും വ്യക്തിഗത പോരാട്ടങ്ങളിൽ ഇന്ത്യൻ താരങ്ങളെ പരാജയപ്പെടുത്താൻ ആർക്കും കഴിഞ്ഞില്ല.

ശനിയാഴ്ച പത്താംറൗണ്ടിൽ യു.എസ്. താരം വെസ്ലി സോ പ്രഗ്നാനന്ദയെ തോൽപ്പിച്ചതോടെയാണ് ഇക്കുറി ഇന്ത്യ ആദ്യമായി പരാജയമറിഞ്ഞത്. പക്ഷേ, ഗുകേഷ് ലോക രണ്ടാംനമ്പർ താരം ഫാബിയാനോ കരുവാനയെയും അർജുൻ എറിഗൈസി ലെയ്നിയർ ഡൊമിംഗ്വസിനെയും തോൽപ്പിച്ച് ശക്തമായി തിരിച്ചടിച്ച് കളി ഇന്ത്യക്കനുകൂലമാക്കി. വിദിത് ഗുജറാത്തിയും ലെവ് അറോണിയനും തമ്മിലുള്ള കളി സമനിലയിലായി. 2.5-1.5 സ്കോറിന് ഇന്ത്യയുടെ വിജയം. ഞായറാഴ്ച ഓപ്പൺ വിഭാഗത്തിൽ എതിരാളികളെക്കാൾ രണ്ടു പോയിന്റ് ലീഡോടുകൂടിയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഇന്ത്യ തോൽക്കുകയും ചൈന ജയിക്കുകയും ചെയ്താലും സ്വർണമെഡൽ ഇന്ത്യക്കായിരിക്കും. കാരണം, ആർക്കും മറികടക്കാനാകാത്ത ടൈ ബ്രേക്ക് സ്കോർ ഇന്ത്യ ഇതിനകം നേടിക്കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...