11 – മത് കാര്‍ഷിക സെന്‍സസ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 11 – മത് കാര്‍ഷിക സെന്‍സസ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനുമായാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്. ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്ന് ലഭ്യമാകുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മുഖേന താല്‍ക്കാലിക എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ വന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുമെന്ന് ജില്ലാ സാമ്പത്തിക സ്ഥിതിവിവരകണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ജില്ലയില്‍ 307 എന്യൂമറേറ്റര്‍മാരെയും 60 സൂപ്പര്‍വൈസര്‍മാരേയും കാര്‍ഷിക സെന്‍സസിനായി നിയമിച്ചിട്ടുണ്ട്. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിനാണ് സെന്‍സസിന്റെ നടത്തിപ്പു ചുമതല.
മൂന്ന് ഘട്ടങ്ങളിലായാണ് കാര്‍ഷിക സെന്‍സസിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എല്ലാ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെയും മുഴുവന്‍ ഉടമസ്ഥരുടെയും കൈവശാനുഭവ ഭൂമിയുടെ എണ്ണവും വിസ്തൃതിയും സാമൂഹ്യവിഭാഗം, ജെന്‍ഡര്‍ ഉടമസ്ഥത, ഹോള്‍ഡിംഗിന്റെ തരം തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതാണ് ഒന്നാംഘട്ടം.

പ്രധാന സര്‍വ്വെയായ രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളുടെ 20% വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത ഹോള്‍ഡിംഗുകളില്‍ നിന്ന് കൃഷി രീതി, ജലസേചനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളുടെ ഏഴ് ശതമാനം സാമ്പിള്‍ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത ഹോള്‍ഡിംഗുകളുടെ ഇന്‍പുട്ട് ഉപയോഗരീതിയെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കും.

കൈവശാനുഭവ ഭൂമിയുടെ എണ്ണവും വിസ്തൃതിയും, ഭൂവിനിയോഗം, കൃഷി രീതി, കൃഷിക്കുപയോഗിക്കുന്ന ജലസേചനം, വളം, കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ മുതലായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലയുടെ ഘടനയും സവിശേഷതകളും വിവരിക്കുക, കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കുകയും പുതിയ നയങ്ങള്‍ രൂപികരിക്കുകയും ചെയ്യുന്നതിനാവശ്യമായ വിവരങ്ങള്‍ ഏറ്റവും താഴ്ന്ന ഭൂമിശാസ്ത്രപരമായ തലമായ ജില്ല, ബ്ലോക്ക്, വാര്‍ഡ് വരെ നല്‍കുക, ഭാവിയില്‍ കാര്‍ഷിക സര്‍വ്വെ നടത്തുന്നതിനാവശ്യമായ ചട്ടക്കൂട് ഉണ്ടാക്കുക തുടങ്ങിയവയാണ് കാര്‍ഷിക സെന്‍സസിന്റെ ലക്ഷ്യം.അഞ്ച് വര്‍ഷത്തിലൊരിക്കലാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കാര്‍ഷിക സെന്‍സസ് നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...