കിളികൊല്ലൂര്‍ സംഭവം : കരസേനയുടെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിഷ്ണുവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കരസേനയുടെ സിഗ്നല്‍ വിഭാഗം ജവാനായ കരിക്കോട് പേരൂര്‍ ഇന്ദീവരത്തില്‍ വിഷ്ണുവിനെയും സഹോദരനെയും കിളികൊല്ലൂര്‍ പോലീസ് കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കരസേന അന്വേഷണം ആരംഭിച്ചു. കരസേനയുടെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിഷ്ണുവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. വിഷ്ണുവിന് നേരെ ഉണ്ടായ ക്രൂരമായ അതിക്രമത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും വൈകാതെ പരാതി നല്‍കും.

കേന്ദ്ര സേനാംഗങ്ങള്‍ ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്ത സേനാ ഓഫീസില്‍ അറിയിക്കണമെന്നാണ് ചട്ടം. പക്ഷെ കിളികൊല്ലൂര്‍ പോലീസ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തി. സൈനികനെ അകാരണമായി ക്രൂരമായി മര്‍ദ്ദിച്ചതിനും വിവരം അറിയാക്കതിരുന്നത് അടക്കമുള്ള കാര്യങ്ങളിലും കരസേനാ ഉദ്യോഗസ്ഥര്‍ സംസ്ഥാന ഡിജിപിയോട് വിശദീകരണം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

കഴിഞ്ഞമാസം 25നായിരുന്നു സംഭവം. കിളികൊല്ലൂര്‍ സ്റ്റേഷനിലെ നാട്ടുകാരനായ പോലീസുകാരന്‍ വിഷ്ണുവിന്റെ സഹോദരന്‍ വിഘ്നേഷിനെ പോലീസ് സ്റ്റേഷനിലേക്ക് ഒരു പ്രതിക്ക് ജാമ്യം എടുക്കാനായി വിളിച്ചുവരുത്തി. എം.ഡി.എ കേസ് ആണെന്ന് അറിഞ്ഞതോടെ ജാമ്യം നല്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വിഘ്നേഷ് മടങ്ങി. സ്റ്റേഷന് മുന്നില്‍ മടങ്ങാന്‍ ഒരുങ്ങവെ സഹോദരനായ വിഷ്ണു സ്ഥലത്തെത്തി. ഈസമയം സ്റ്റേഷനില്‍ നിന്ന് ഇറങ്ങിവന്ന പ്രകാശ് ചന്ദ്രന്‍ വിഷ്ണുവിന്റെ ബൈക്ക് തടഞ്ഞുനിറുത്തി ബോധപൂര്‍വം പ്രശ്നം സൃഷ്ടിച്ചു. ഇത് സംബന്ധിച്ച്‌ പരാതിപ്പെടാന്‍ വിഷ്ണുവും വിഘ്നേഷും സ്റ്റേഷനില്‍ എത്തിയതോടെ ബാക്കി പോലീസുകാര്‍ ഓരോരുത്തരായെത്തി പല ഭാഗത്ത് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.

എന്നാല്‍ എം.ഡി.എം.എ കേസ് പ്രതിയെ ജാമ്യത്തിലെടുക്കാന്‍ വന്ന സൈനികനും സഹോദരനും ബോധപൂര്‍വ്വം പ്രശ്നം സൃഷ്ടിച്ച്‌ എ.എസ്.ഐയെ മര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് പോലീസ് കേസെടുത്തത്. കേസ് കെട്ടിച്ചമച്ചതാണെന്നും സൈനികനെയും സഹോദരനെയും പോലീസ് മര്‍ദ്ദിച്ചെന്നും കണ്ടെത്തിയതോടെ കിളികൊല്ലൂര്‍ എസ്.എച്ച്‌.ഒ അടക്കമുള്ള നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.

25ന് സ്റ്റേഷനില്‍ നടന്ന സംഭവങ്ങളുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ കുറച്ച്‌ ഭാഗം മാത്രം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. സൈനികന്‍, എസ്.എസ്.ഐ പ്രകാശ് ചന്ദ്രനെ മര്‍ദ്ദിച്ചുവെന്ന് ന്യായീകരിക്കാനാണ് പോലീസിന്റെ ശ്രമം. എന്നാല്‍ ദൃശ്യങ്ങളില്‍ പ്രകാശ് ചന്ദ്രനാണ് സൈനികനെ ആദ്യം മര്‍ദ്ദിക്കുന്നത്. കരണത്ത് അടിയേറ്റ വിഷ്ണു ഉടന്‍ തന്നെ തിരിച്ചടിച്ചു. ഇതോടെ ഇരുവരും തമ്മിലുണ്ടായ ബലപ്രയോഗമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ പിന്നീട് പോലീസുകാര്‍ സംഘം ചേര്‍ന്ന് നടത്തിയ ക്രൂരമായ പീഡനത്തിന്റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെങ്കിലും പുറത്ത് വിട്ടിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....