കുവൈത്ത് സിറ്റി : കുവൈത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 പ്രവാസികള്‍ അറസ്റ്റില്‍. മഹ്ബൂല, ഹവല്ലി പ്രദേശങ്ങളില്‍ നിന്നാണ് മൂന്ന് വ്യത്യസ്ത കേസുകളില്‍ ഇവരെ അറസ്റ്റ് ചെയ്തത്. പൊതുധാര്‍മ്മികതയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, പബ്ലിക് മൊറാലിറ്റി പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, അല്‍ അഹ്മദിഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ സംയുക്തമായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നിയമലംഘകര്‍ അറസ്റ്റിലായത്. പൊതുധാര്‍മ്മികത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടെന്ന കേസിലാണ് 12 പേരെയും അറസ്റ്റ് ചെയ്തത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് കൈമാറി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























