കാറിനുള്ളിൽ 34 കന്നാസുകളിലായി 1200 ലിറ്റർ സ്പിരിറ്റ് ; യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : രഹസ്യവിവരത്തെത്തുടർന്ന് നീലേശ്വരം പോലീസ് നടത്തിയ പരിശോധനയിൽ വൻ സ്പിരിറ്റ് ശേഖരം പിടികൂടി. നീലേശ്വരം കോട്ടപ്പുറം ജംഗ്ഷന് സമീപം വെച്ചാണ് 34 കന്നാസുകളിലായി കടത്തുകയായിരുന്ന 1200 ലിറ്ററോളം സ്പിരിറ്റ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നോവ കാറിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ എടക്കഴിയൂർ സ്വദേശി അൻസിഫ് എ.എച്ച് (40), മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ഗിരീഷ് എ.ആർ (39) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി നെടുങ്കണ്ട വളവിൽ വെച്ചാണ് പോലീസ് കെ എൽ 14 ക്യൂ 6062 നമ്പർ ഇന്നോവ കാറിൽ നിന്നും സ്പിരിറ് പിടികൂടിയത്. മൂന്നു കാറുകളിലായാണ് സംഘമെത്തിയത്. മറ്റു രണ്ടു കാറുകളും പൊലീസിനെ കണ്ട് രക്ഷപ്പെട്ടു. സ്പിരിറ്റിൽ പിടികൂടാനുള്ള ശ്രമത്തിനിടയിൽ പോലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കാനും ശ്രമം നടന്നു.

നീലേശ്വരം സബ് ഇൻസ്പെക്ടർ ജിഷ്ണു ജി, എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ബിജു, ഡ്രൈവർ സി.പി.ഒ സുമേഷ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സ്പിരിറ്റും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ കേരള അബ്കാരി നിയമത്തിലെ 55(a), 55(i), 58, 8(1), (2) എന്നീ വകുപ്പുകൾ പ്രകാരം നീലേശ്വരം പോലീസ് കേസ് (ക്രൈം നമ്പർ: 172/26) രജിസ്റ്റർ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...