അയല്‍ക്കാരി എന്നും മാതാവിനോട് തന്നെക്കുറിച്ച്‌ പരാതി പറയുന്നു ; കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ 13 കാരന്‍ മുക്കിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മാതാവിനോട് തന്നെക്കുറിച്ച്‌ പരാതി പറയുന്ന അയല്‍ക്കാരിയുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ മുക്കി കൊന്ന 13 വയസുകാരന്‍ അറസ്റ്റില്‍. കിഴക്കന്‍ ഡല്‍ഹിയിലെ ദല്ലുപുരയിലാണ് സംഭവം. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയ ശേഷം ചില്‍ഡ്രന്‍സ് കറക്ഷണല്‍ ഹോമിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു. പോലീസ് പറയുന്നതനുസരിച്ച്‌ കുഞ്ഞിന്റെ മാതാപിതാക്കളായ പിന്റു സിങ്ങും പൂനവും നാലര വയസ്സും രണ്ടര വയസ്സുമുള്ള തന്റെ മറ്റ് കുട്ടികള്‍ക്കൊപ്പം കുഞ്ഞിനെ വീട്ടിലാക്കി ജോലിചെയ്യാന്‍ പുറത്ത് പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് പൂനവും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വാട്ടര്‍ ടാങ്കില്‍ കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിനെ ഉടന്‍ തന്നെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ സംഭവം പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ അയല്‍പക്കത്തുള്ള പതിമൂന്ന് വയസ്സുകാരനെ പിടികൂടുകയുമായിരുന്നു. പൂനത്തിനോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പൂനം എപ്പോഴും പ്രതിയെക്കുറിച്ച്‌ അമ്മയോട് കുറ്റം പറയാറുണ്ടെന്നും ഇതിന്റെ പേരില്‍ അമ്മയില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുന്നതാണ് പ്രതിയില്‍ വൈരാഗ്യത്തിന് കാരണമായതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 201 വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി ഡി.സി.പി ഈസ്റ്റ് പ്രിയങ്ക കശ്യപ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...