14കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​ന്ത​രം പീഡിപ്പിച്ചു ; ട്യൂ​ഷ​ന്‍ ടീ​ച്ച​റി​ന് 33 വ​ര്‍​ഷം ക​ഠി​ന ത​ട​വും പിഴയും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: 14കാ​രി​യാ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​ന്ത​രം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ട്യൂ​ഷ​ന്‍ ടീ​ച്ച​റി​ന് 33 വ​ര്‍​ഷം ക​ഠി​ന ത​ട​വും 60,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. പു​ത്ത​ന്‍​തോ​പ്പ് സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ന്‍ ഷൈ​ജു (33)വി​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്. അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ടി ​പി പ്ര​ഭാ​ഷ് ലാ​ല്‍ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2014-ലാ​ണ് കേസിനാസ്പദമായ സം​ഭ​വം. സെ​ബാ​സ്റ്റ്യ​ന്‍ ഷൈ​ജു ട്യൂ​ഷ​ന്‍ എ​ടു​ത്തി​രു​ന്ന വീ​ട്ടി​ല്‍ വ​ച്ച് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും തു​ട​ര്‍​ന്ന്, ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ര്‍​ച്ച​യാ​യി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. അ​തി​ജീ​വി​ത കേ​സി​ന്റെ വി​ചാ​ര​ണ വേ​ള​യി​ല്‍ രോ​ഗം മൂ​ലം മ​രി​ച്ചിരുന്നു. പ്ര​തി​ക്കെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം, ക​ഠി​ന ലൈം​ഗി​ക അ​തി​ക്ര​മം, സൈ​ബ​ര്‍ കു​റ്റ​കൃ​ത്യം എ​ന്നി​വ തെ​ളി​യി​ക്ക​പ്പെ​ട്ട​താ​യി കോ​ട​തി ക​ണ്ടെ​ത്തി.

ബ​ലാ​ത്സം​ഗ കു​റ്റ​ത്തി​ന് 15 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​യാ​ളോ​ട് ക​ഠി​ന ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കു​റ്റ​ത്തി​ന് 15 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും, ഐ​ടി ആ​ക്ട് പ്ര​കാ​രം 3 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ആ​ണ് വി​ധി​ച്ച​ത്. പി​ഴ​ത്തു​ക കെ​ട്ടി​വ​ച്ചി​ല്ലെ​ങ്കി​ല്‍ 13 മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ ഒ​രേ കാ​ല​യ​ള​വി​ല്‍ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്നും വി​ചാ​ര​ണ​ത്ത​ട​വു​കാ​ലം ശി​ക്ഷാ ഇ​ള​വി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്നും കോടതി ഉ​ത്ത​ര​വി​ൽ പറയുന്നു. ക​ഠി​നം​കു​ളം പോലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ക​ട​യ്ക്കാ​വൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന ജി ​ബി മു​കേ​ഷ് ആ​ണ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന്‍ 15 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 22 രേ​ഖ​ക​ള്‍ തെ​ളി​വാ​യി ന​ല്‍​കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എം ​മു​ഹ​സി​ന്‍ ഹാ​ജ​രാ​യി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...