അവയവദാനം : കേന്ദ്ര ജീവനക്കാർക്ക് 42 ദിവസം കാഷ്വൽ ലീവ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: അവയവദാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് പ്രത്യേക കാഷ്വല്‍ ലീവ് (ശമ്പളത്തോടു കൂടിയുള്ള അവധി) അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാന ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടെടുക്കാന്‍ എടുക്കുന്ന സമയം പരിഗണിച്ചാണിത്. നിലവില്‍ 30 ദിവസത്തേക്കാണ് ഇത്തരം സ്പെഷ്യല്‍ ലീവിന് വ്യവസ്ഥയുള്ളത്. മറ്റൊരു മനുഷ്യനെ സഹായിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മഹത്തായ പ്രവര്‍ത്തനം കണക്കിലെടുത്ത്, ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് പരമാവധി 42 ദിവസത്തെ പ്രത്യേക കാഷ്വല്‍ ലീവ് അനുവദിക്കാന്‍ തീരുമാനിച്ചെന്ന് ഉത്തരവില്‍ പറയുന്നു.

ദാതാവിന്റെ അവയവം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ഏത് തരത്തിലുള്ളതാണെങ്കിലും, പ്രത്യേക കാഷ്വല്‍ അവധിയുടെ കാലാവധി പരമാവധി 42 ദിവസമായിരിക്കും. കൂടാതെ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ ദാനത്തിന് യഥാവിധി അംഗീകാരം നല്‍കിയിട്ടുണ്ടെങ്കില്‍ എല്ലാത്തരം ദാതാക്കള്‍ക്കും അവധി അനുവദിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎമ്മിനെ തള്ളി സിപിഐ

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎം രാഷ്ട്രീയ...

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...