ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരങ്ങളില്‍ രജിസ്റ്റർ ചെയ്ത കേസുകളിൽ 1587 എണ്ണം ഇനിയും പിൻവലിക്കാനുണ്ട് : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരങ്ങളില്‍ രജിസ്റ്റർ ചെയ്ത കേസുകളിൽ 1587 എണ്ണം ഇനിയും പിൻവലിക്കാനുണ്ടെന്ന് സർക്കാർ കണക്കുകൾ. നിയമസഭയിൽ എപി അനിൽകുമാറിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ആകെ 2634 കേസുകളിലായി 29,119 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇതിൽ തുടർ നടപടികൾ ഒഴിവാക്കിയതും പിൻവലിക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചതുമായ കേസുകളുടെ എണ്ണം 1047 ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ 692 കേസുകൾ ഇപ്പോഴും കോടതികളുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2021 ഫെബ്രുവരിയിൽ ശബരിമലയും പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സമര കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.  ഉത്തരവ് പുറത്തിറങ്ങി അഞ്ച് വർഷം കഴിഞ്ഞിട്ടും 1587 കേസുകൾ സർക്കാർ പിൻവലിക്കാൻ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടിയിൽ നിന്ന് വ്യക്തം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളെക്കുറിച്ച് എ. പി. അനിൽകുമാർ പതിനാലാം നിയമസഭയുടെ സമ്മേളനത്തിൽ കഴിഞ്ഞ സെപ്റ്റംബർ 16നാണ് മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്. ആദ്യഘട്ടത്തിൽ മറുപടി നൽകാതെ ഒളിച്ച് കളിക്കുകയായിരുന്നു. തുടർന്ന് ഡിസംബർ 6 ന് എ പി അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകി. രണ്ട് ദിവസം മുമ്പാണ് വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി നൽകിയത്. നിയമസഭയുടെ വെബ്സൈറ്റിൽ മറുപടി അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബുള്ളറ്റിൽ നിയമലംഘനങ്ങളുടെ ഘോഷയാത്ര ; വസ്ത്രത്തിലെ സൂചനയിൽ കുടുങ്ങി യുവാവ് ; 23,750 രൂപ...

0
കാക്കനാട് : ഹെൽമെറ്റില്ല, നമ്പർ പ്ലേറ്റില്ല, ഇൻഷുറൻസുമില്ല. അതിനുമപ്പുറം സൈലൻസറിൽ നിന്ന്...

റേഷൻ കാർഡുടമകൾക്ക് സന്തോഷവാർത്ത ; ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി അധികം...

0
തിരുവനന്തപുരം : കേന്ദ്രവിഹിതത്തിൽ ബാക്കിയായ മണ്ണെണ്ണ സംസ്ഥാനത്തെ മുഴുവൻ കാർഡുടമകൾക്കും വിതരണം...

പത്ത് വർഷക്കാലം ചെയ്തുകൂട്ടിയ കാര്യങ്ങളിൽ ഇപ്പോൾ പ്രതിപക്ഷ നേതാവായിരിക്കുന്ന പിണറായി വിജയൻ ആത്മപരിശോധന നടത്തണണമെന്ന്...

0
തിരുവനന്തപുരം: കേരളത്തിന്റെ നിയമസഭയിൽ തന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന്‌ വന്ന് സംസാരിക്കാൻ അവസരം...