ഡല്‍ഹി വിമാനത്താവളത്തില്‍ 15 കിലോ സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ വിമാനത്താവളത്തില്‍ 15 കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയിലായി. 7.5 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ട് കെനിയന്‍ പൗരന്‍മാരാണ് അറസ്റ്റിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. തിങ്കളാഴ്ച നെയ്‌റോബിയില്‍ നിന്ന് അഡിസ് അബാബ വഴിയാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്.

എയര്‍പോര്‍ട്ടില്‍ നടന്ന പരിശോധനയിലാണ് പ്രത്യേകം തയ്യാറാക്കിയ പോക്കറ്റുകളില്‍ ഒളിപ്പിച്ച 15.57 കിലോഗ്രാം ഭാരമുള്ള 19 സ്വര്‍ണക്കട്ടികള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇതിനു മുമ്പ് നിരവധി തവണ സ്വര്‍ണവുമായി ഇന്ത്യയിലേയ്ക്ക് എത്തിയിട്ടുണ്ടെന്ന് പിടിയിലായവരില്‍ ഒരാള്‍ മൊഴി നല്‍കി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ഈ വര്‍ഷം ആദ്യം പാരീസില്‍ നിന്നും ദുബൈയില്‍ നിന്നും സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രണ്ട് വ്യത്യസ്ത കേസുകളില്‍ ഒരു പുരുഷനെയും സ്ത്രീയെയും ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷനല്‍ (ഐജിഐ) വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...