ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 16 മ​ര​ണം

For full experience, Download our mobile application:
Get it on Google Play

ഗ​സ്സ സി​റ്റി : ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. തെ​ക്ക​ൻ ഗ​സ്സ ന​ഗ​ര​മാ​യ റ​ഫ​യി​ൽ വീ​ടി​നു​നേ​ർ​ക്കു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വ​രി​ൽ പ​കു​തി​യും കു​ട്ടി​ക​ളാ​ണ്. അ​തി​നി​ടെ ഗ​സ്സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ശാ​ശ്വ​ത​മാ​യ സ​മാ​ധാ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി അ​റ​ബ് നേ​താ​ക്ക​ൾ അ​മേ​രി​ക്ക​ൻ, യൂ​റോ​പ്യ​ൻ സ​ർ​ക്കാ​റു​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തു. ഇ​സ്രാ​യേ​ലു​മാ​യു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം രൂ​പ​വ​ത്ക​രി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി എ​ന്ന​റി​യു​ന്നു. പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത മു​തി​ർ​ന്ന അ​റ​ബ് പ്ര​തി​നി​ധി​യെ ഉ​ദ്ധ​രി​ച്ച് ഫി​നാ​ൻ​ഷ്യ​ൽ ടൈം​സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​​സ്രാ​യേ​ലു​മാ​യു​ള്ള ബ​ന്ധം സൗ​ദി അ​റേ​ബ്യ സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​ക, ഫ​ല​സ്തീ​ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ പൂ​ർ​ണ അം​ഗ​ത്വം ന​ൽ​കു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ൾ പ​ദ്ധ​തി​യി​ലു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ൾ ഈ ​പ​ദ്ധ​തി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സ​മ​ർ​പ്പി​ക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...