പത്തനംതിട്ട : ഡോ.എം.എസ്.സുനിൽ ഭവന രഹിതരായ നിരാശ്രയർക്ക് നൽകുന്ന161മത് വീട് ചിക്കാഗോ ഫ്രണ്ട്‌സ് ആർ എസ്സിന്റെ സഹായത്താൽ പന്തളം, മങ്ങാരം പാലത്തടത്തിൽ സുസമ്മയ്ക്കും കുടുംബത്തിനും നൽകി. വീടിന്റെ താക്കോൽദാനം ക്ലബ്ബ് പ്രസിഡന്റ് ഷിബു അഗസ്റ്റിനും വൈസ് പ്രസിഡന്റ് ആന്റണി വള്ളുവക്കുന്നേലും ചേർന്ന് നിർവഹിച്ചു.
കഴിഞ്ഞ പ്രളയത്തിൽ വീട് മുഴുവൻ വെള്ളത്തില്‍ മുങ്ങിയതാണ്. മൺകട്ടകൾ കുതിർന്നു വീട് തകർന്നു വീഴാറായ അവസ്ഥയിലായിരുന്നു. ഇവരുടെ വീടിനടുത്ത് ശശിക്കും കുടുംബത്തിനും വീട് വെയ്ക്കാനായി വന്ന അവസരത്തിൽ ഇവരുടെ വീട് ആഞ്ഞിലിമരം കടപുഴകി വീണ് പൂർണമായും തകർന്ന അവസ്ഥ സുനില്‍ ടീച്ചര്‍ കാണുവാൻ ഇടയായി. ഇതിനെത്തുടര്‍ന്നാണ് രണ്ടു മുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നല്‍കിയത്. സുസമ്മയും രണ്ട് കൊച്ചു കുട്ടികളും കാൽപ്പാദം നീക്കം ചെയ്ത ലൂക്കോസുമാണ് വീട്ടിലെ താമസക്കാര്‍. ഇവരുടെ നിത്യവൃത്തിക്കുപോലും വളരെ ബുദ്ധിമുട്ടിലാണ്. ഇവര്‍ക്ക് രണ്ട് മാസത്തെ വീട്ട് ആവശ്യത്തിനുള്ള സാധനങ്ങൾ ക്ലബ്ബ് അംഗം ചാക്കോച്ചൻ കടവിൽ വാങ്ങി നൽകി. ചടങ്ങിൽ ക്ലബ്ബ് ട്രഷറർ ജോണി വടക്കാഞ്ചേരിയിൽ, സണ്ണി ചിറയിൽ, വാർഡ് മെമ്പർമാരായ എൻ.ജി.സുരേന്ദ്രൻ, ലൈല ഷാഹുൽ, കെ.പി.ജയലാൽ, മോളി ഷിബു, ഉഷ, സുമി. എസ്, ഹരിത കൃഷ്ണൻ. ആർ എന്നിവർ പങ്കെടുത്തു.