കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തില്‍ 1676.1. ഗ്രാം സ്വര്‍ണസംയുക്തം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍ : കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1676.1. ഗ്രാം സ്വര്‍ണസംയുക്തം പിടികൂടി. കരിപ്പൂര്‍ പോലീസും എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സും ചേര്‍ന്നാണ് പിടികൂടിയത്. കുറ്റ്യാടി കാവിലുംപാറ ചാത്തങ്ങോട് കൂടാലില്‍ ഹിലാല്‍ മന്‍സില്‍ മുഹമ്മദ് സാബിര്‍ (21), താമരശ്ശേരി പുതുപ്പാടി കറുത്തേടത്ത് അബ്ദുള്‍ സാദിഖ് (35) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഇന്‍ഡിഗോ എയറിന്‍റെ ദുബായ് വിമാനത്തിലാണ് മുഹമ്മദ് സാബിറെത്തിയത്. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന കരിപ്പൂര്‍ പോലീസ് പിടികൂടുകയായിരുന്നു. ഇവര്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 837.1 ഗ്രാം സ്വര്‍ണസംയുക്തം കണ്ടെടുത്തത്.

സ്‌പൈസ് ജെറ്റിന്റെ ദുബായ് വിമാനത്തിലാണ് അബ്ദുള്‍സാദിഖെത്തിയത്. സംശയംതോന്നിയ കസ്റ്റംസ് വിഭാഗം നടത്തിയ ചോദ്യംചെയ്യലില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 839 ഗ്രാം സ്വര്‍ണം കണ്ടെത്തി. പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 76,68,000 രൂപ വിലവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...