പലഹാരത്തിൽ വിഷം കലർത്തി മാതാപിതാക്കളെയടക്കം നാല് പേരെ കൊന്നു ; 17കാരി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കർണാടക : പലഹാരത്തിൽ വിഷം കലർത്തി മാതാപിതാക്കളെയടക്കം നാലു പേരെ കൊന്ന 17 വയസ്സുകാരി പിടിയിൽ. അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ കൊലപ്പെടുത്തിയ യുവതിയാണ് അറസ്റ്റിലായത്. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. കഴിഞ്ഞ ജൂലായ് മാസത്തിൽ നടന്ന സംഭവത്തിൽ മൂന്നു മാസങ്ങൾക്കു ശേഷമാണ് അറസ്റ്റ്. ജൂലായ് 12നാണ് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക്, ഭാര്യ സുധാബായ്‌, മകൾ രമ്യ, തിപ്പ നായ്കിൻ്റെ മാതാവ് ഗുന്ദിബായ് എന്നിവർ പലഹാരം കഴിച്ചതിനു പിന്നാലെ മരണപ്പെട്ടത്. മകൻ രാഹുലും ഭക്ഷണം കഴിച്ചെങ്കിലും ഇയാൾ ചികിത്സയിലൂടെ രക്ഷപ്പെട്ടു.

ജൂലായ് 12നു വൈകിട്ട് സുധാബായിയും ഭർത്താവും കൂലിപ്പണി കഴിഞ്ഞ് എത്തിയപ്പോൾ മകൾ റാഗി കൊണ്ടുണ്ടാക്കിയ പലഹാരം എല്ലാവർക്കും നൽകി. ഇതിനിടെ വീട്ടിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ പെൺകുട്ടി ഒഴികെ ബാക്കിയുള്ളവർ ഛർദ്ദിക്കുകയും ഏറെ വൈകാതെ ജീവൻ വെടിയുകയും ചെയ്തു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സമയത്ത് ആരോ വീട്ടിൽ കയറി ഭക്ഷണത്തിൽ വിഷം കലർത്തി എന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ പെൺകുട്ടി ഈ പലഹാരം കഴിച്ചിരുന്നില്ല. ഇത് പോലീസിൽ സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. കുടുംബത്തിലെ ബാക്കിയെല്ലാവരും കൂലിപ്പണിക്ക് പോകുമായിരുന്നു എന്നും തന്നോടും പണിക്ക് പോകാൻ പറഞ്ഞതിൻ്റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പെൺകുട്ടി മൊഴി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...