17-കാരൻ അമ്മയെ കമ്പികൊണ്ട് അടിച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് സ്വന്തം അമ്മയെ ഇരുമ്പ് കമ്പികൊണ്ട് തല്ലിക്കൊന്ന പ്രായപൂർത്തിയാകാത്ത മകനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ കെആർ പുരം മേഖലയിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അതിക്രൂരമായ കാെലപാതകം നടന്നത്. സംഭവത്തിൽ 17 കാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ 7.30 ഓടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം. 40 കാരിയായ നേത്രയാണ് കൊല്ലപ്പെട്ടത്. ഡിപ്ലോമ വിദ്യാർത്ഥിയായ പതിനേഴുകാരൻ അമ്മ നേത്രയുടെ തലയിൽ ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോകുന്നതിനിടെ അമ്മയും മകനും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ പ്രകോപിതനായ മകൻ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്യാറില്ലെന്നും ഇതിന്‍റെ പേരിലാണ് വഴക്കുണ്ടായതെന്നുമാണ് 17 കാരൻ പോലീസിന് നൽകിയ മൊഴി.

സംഭവ ദിവസം രാവിലെ അമ്മയും മകനും വഴക്കുണ്ടായി. കോളേജിൽ പോകാൻ തയ്യാറെടുക്കുകയായിരുന്ന 17 കാരൻ അമ്മ തന്നെ വഴക്ക് പറഞ്ഞത് ചോദ്യം ചെയ്തു. പിന്നാലെയുണ്ടായ തർക്കത്തിനിടെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ 17 കാരനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട നേത്രയുടെ മകൾ ജോർജ്ജിയയിൽ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. ഇവരെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിൽ : ദുരന്തം നടന്ന സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം...

സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം....

കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ വിമര്‍ശനം തുടര്‍ന്ന് കോടതി

0
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ...

വിവാദങ്ങൾക്കൊടുവിൽ ‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടു ; ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി...

0
കൊച്ചി : വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ശ്വേത മേനോൻ പ്രസിഡന്റായുള്ള താരസംഘടന...