വയോധികയെ ആക്രമിച്ച്‌ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വയോധികയെ ആക്രമിച്ച്‌ മൂന്നു പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.ച ടയമംഗലം പോരേടം സ്വദേശികളായ ഷാന്‍, മുഹമ്മദ് റാസി എന്നിവരാണ് പിടിയിലായത്. 80 വയസ്സുള്ള അമീറത്തു ബീവിയുടെ മൂന്നു പവന്റെ മാലയാണ് ഇരുവരും കവര്‍ന്നത്. ഓട്ടോ റിക്ഷയില്‍ മീന്‍ വില്‍പ്പന നടത്തുന്നവരാണ് ഷാനും റാസിയും. അമീറത്തു ബീവിയും ഇവരില്‍ നിന്നാണ് മീന്‍ വാങ്ങിയിരുന്നത്. മീന്‍ വില്‍ക്കാനെത്തിയപ്പോള്‍ അമീറത്തു ബീവി ഒറ്റയ്ക്കാണ് താമസമെന്ന് മനസിലാക്കി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു ഇവര്‍.

ബൈക്കില്‍ എത്തിയ പ്രതികള്‍ വീട്ടിലെ ഫ്യൂസ്സ് ഊരി വൈദ്യുതി ബന്ധം തടസപ്പെടുത്തിയ ശേഷം വയോധികയെ കഴുത്തില്‍ കുത്തിപ്പിടിച്ചു വായും മൂക്കും പൊത്തി തറയില്‍ തള്ളിയിട്ട് സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തു രക്ഷപെടുകയായിരുന്നു. നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ ഇവര്‍ കടന്നുക്കളഞ്ഞു. പോലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...