ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് അയല്‍ക്കാര്‍ മര്‍ദിച്ചു ; ഇതര സംസ്ഥാനക്കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാറനല്ലൂരില്‍ ഭാര്യയെ ശല്യപ്പെടുത്തിയതു ചോദ്യംചെയ്തതിന് അയല്‍ക്കാരായ സഹോദരങ്ങള്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ചികിത്സയിലായിരുന്ന ബംഗാള്‍ സ്വദേശിയായ സഹജ്മാല്‍ ഷേക്ക്‌(34) ആണ് തലയ്ക്കടിയേറ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇയാളെ ആക്രമിച്ചതിന് കണ്ടല നെല്ലിക്കാട് കുളപ്പള്ളി വീട്ടില്‍ ഉദയകുമാര്‍(48), സഹോദരി ബിന്ദുലേഖ(42) എന്നിവരെ മാറനല്ലൂര്‍ പോലീസ് ചൊവ്വാഴ്ച അറസ്റ്റുചെയ്തിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്.

സഹജ്മാല്‍ ഷേക്കും കുടുംബവും മൂന്നു വര്‍ഷമായി ഉദയകുമാറിന്റെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. ഉദയകുമാര്‍ തന്റെ ഭാര്യയോട് മോശമായി പെരുമാറിയതിനെ ചൊവ്വാഴ്ച രാവിലെ സഹജ്മാല്‍ ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും അതു കണ്ട ബിന്ദുലേഖ റബ്ബര്‍ത്തടിയെടുത്ത് സഹജ്മാലിന്റെ തലയ്ക്കടിക്കുകയുമായിരുന്നു. തലയില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സഹജ്മാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്. മൃതദേഹം വള്ളക്കടവ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. നര്‍ഗീഫ് ഷേക്കാണ് മരിച്ച സഹജ്മാല്‍ ഷേക്കിന്റെ ഭാര്യ. മകള്‍: ഷഹാന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...