മോഷ്ടിച്ച ബൈക്കില്‍ മാല പൊട്ടിക്കല്‍ ; പ്രതികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മോ​ഷ്ടി​ച്ച ബൈ​ക്കുകളില്‍ മാ​ല പി​ടി​ച്ചു​പ​റി ന​ട​ത്തു​ന്ന ര​ണ്ടം​ഗ സം​ഘം അറസ്റ്റില്‍. വ​ള്ള​ക്ക​ട​വ് ഖ​ദീ​ജ മ​ന്‍​സി​ലി​ല്‍ ഷാ​രു​ഖ് ഖാ​ന്‍ (25), ബ​ന്ധു വ​ള്ള​ക്ക​ട​വ് ഖ​ദീ​ജ മ​ന്‍​സി​ലി​ല്‍ ഹാ​ഷിം (36) എ​ന്നി​വ​രെ​യാ​ണ് വ​ട്ടി​യൂ​ര്‍​ക്കാ​വ് പോലീസ് പിടികൂടിയത്. ആ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ അ​റ​പ്പു​ര ജ​ങ്​​ഷ​നു സ​മീ​പം ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ള്‍ വ​ഴി​യാ​ത്ര​ക്കാ​രി​യെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണ​മാ​ല പി​ടി​ച്ചു പ​റി​ച്ച്‌ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സ്പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഗ്രൂ​പ് എ​ഗൈ​ന്‍​സ്റ്റ് ഓ​ര്‍​ഗ​നൈ​സ്ഡ് ക്രൈം ​ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ആ​ള​റി​യാ​തി​രി​ക്കാ​ന്‍ ഹെ​ല്‍​മ​റ്റും ഓ​വ​ര്‍​കോ​ട്ടും ധ​രി​ച്ച്‌ മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ വ​ന്ന് പി​ടി​ച്ചു പ​റി ന​ട​ത്തി​യ ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ സ്​​പെ​ഷ​ല്‍ ടീം ​നൂ​റി​ലേ​റെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. മ​റ്റു ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ങ്ങ​ളും ന​ട​ത്തി. ഡെ​പ്യൂ​ട്ടി പോ​ലീ​സ് കമ്മീഷ്ണര്‍ അ​ജി​ത് കു​മാ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ര്‍​കോ​ട്ടി​ക് സെ​ല്‍ എ.​സി.​പി ഷീ​ന്‍ ത​റ​യി​ല്‍, വ​ട്ടി​യൂ​ര്‍​ക്കാ​വ് എ​സ്.​എ​ച്ച്‌. ഒ ​സു​രേ​ഷ് കു​മാ​ര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : മൃതദേഹങ്ങളാൽ നിറഞ്ഞ് മോർച്ചറികൾ ; അണുബാധ മുന്നറിയിപ്പുമായി അധികൃർ

0
കാഠ്‌മണ്ഡു : നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ...

കോഴിക്കോട് ബീച്ചിലെ ഫുഡ്‌ സ്ട്രീറ്റില്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന ; ഒരു കട പൂട്ടിച്ചു

0
കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍...

രാത്രി പട്രോളിങ്ങിനിടെ പോലീസിനു നേരെ ആക്രമണം : സിറിഞ്ച് കൊണ്ട് കുത്തി ; മൂന്നുപേര്‍‌...

0
കോഴിക്കോട് : നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച്...

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന്...