കോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ രണ്ടുപേർ മരിച്ചു ; 2പേർ ​ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം‌ : ബ്രഹ്മമംഗലത്ത് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാലായിൽ സുകുമാരന്റെ ഭാര്യ സീന (54) മകൾ സൂര്യ (27) എന്നിവർ മരിച്ചു. സുകുമാരനും ഇളയമകൾ സുവർണ്ണയും അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ആസിഡ് കുടിച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ആസിഡ് കുടിച്ച് ​അവശനിലയിലായ ഇവരെ അയൽവാസികൾ മുട്ടുറിചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ​ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ സീന മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും മൂത്തമകൾ സൂര്യയും മരിച്ചു. സുകുമാരൻ ഇപ്പോഴും അബോധാവസ്ഥയിലാണ്. ഇളയമകൾ 23 വയസുള്ള സുവർണയുടെ നിലയും അതീവ ​ഗുരുതരമാണെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. സുകുമാരന്റെ ഇളയമകൾ സുവർണയ്ക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചികിൽസയിൽ പ്രശ്ന പരിഹാരവും കണ്ടിരുന്നു.

ഇതിനിടെ കൊവിഡ് വന്നുപോയ ശേഷം മൂത്ത മകൾ സൂര്യയും ചില മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതോടെ സൂര്യയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റി. സുകുമാരന്റെ കുടുംബത്തിന്റെ തന്നെ ആവശ്യ പ്രകാരമാണ് മാറ്റിവച്ചത്. വിവാഹം മുടങ്ങിയതോടെ വിഷമത്തിലായിരുന്നു സുകുമാരനും കുടുംബവുമെന്നും ബന്ധുക്കൾ പറയുന്നുണ്ട് . ഇതിനൊപ്പം സാമ്പത്തിക പ്രശ്നങ്ങളും കുടുംബത്തെ അലട്ടിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...