വാഹനത്തിരക്കുള്ള റോഡിലിട്ട് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു ; കാഴ്ചക്കാരായി നിരവധിപേര്‍

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ്: വാഹനത്തിരക്കുള്ള റോഡിലിട്ട് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. അടിയേറ്റ് നിലത്തു വീണുകിടക്കുന്നയാളെ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തുമ്പോഴും സമീപത്തു കൂടി വാഹനങ്ങളും കാല്‍നടക്കാരും സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. അജയ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ അടിച്ചുകൊല്ലുന്നതിന്റെ വീഡിയോ പലരും ഫോണില്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ട്. എന്നിട്ടും ഒരാളും അക്രമികളെ തടയാനോ ഇരയെ രക്ഷിക്കാനോ ശ്രമിച്ചില്ല. മര്‍ദ്ദനത്തിനു ശേഷം രക്തമൊലിപ്പിച്ച്‌ റോഡില്‍ കിടന്നയാളെ ആശുപത്രിയിലേക്ക് മാറ്റാനും ആരുമുണ്ടായില്ല.

അജയും ഗോവിന്ദ് എന്നയാളും തമ്മില്‍ പൂക്കട നടത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഗോവിന്ദിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നതായും എന്നാല്‍ പോലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു എന്നും അജയിന്റെ സഹോദരന്‍ സഞ്ജയ് പറഞ്ഞു. ഗോവിന്ദും സുഹൃത്തായ അമിത്തും ചേര്‍ന്നാണ് അജയിനെ റോഡിലിട്ട് അടിച്ചു കൊന്നത്. രണ്ടുപേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...