കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; വാഴക്കുളത്ത് നിന്ന് 20 ടണ്‍ പൈനാപ്പിള്‍ ഡല്‍ഹിയിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

 കൊച്ചി:കേന്ദ്ര ഗവണ്‍മെന്റിന്‍റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി വാഴക്കുളത്തു നിന്ന് സൗജന്യമായി പൈനാപ്പിള്‍ എത്തിക്കുന്നു

കര്‍ഷകരുടെ ഭക്ഷ്യ ആവശ്യത്തിനായി 20 ടണ്‍ വരുന്ന ഒരു ലോഡ് പൈനാപ്പിള്‍ ദില്ലിയിലേക്ക് അയച്ചാണ് പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ അസോസിയേഷന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്. 24ന് വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ നിന്ന് പൈനാപ്പിളുമായി വാഹനം ഡല്‍ഹിക്കു പുറപ്പെടും. വൈകിട്ട് 6ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യും.

ചടങ്ങില്‍ എല്‍ദോ എബ്രഹാം എംഎല്‍എ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, ജോസി ജോളി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ജി രാധാകൃഷ്ണന്‍ എന്നിവരും കാര്‍ഷിക, വ്യാപാര മേഖലകളിലെയും രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെയും പ്രമുഖരും പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....