ഉറക്കെ സംസാരിച്ചത് ഇഷ്ടമായില്ല ; 24കാരനെ വടിവാളിന് ആക്രമിച്ച് 23കാരൻ

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു : ചായക്കടയിൽ ഉറക്കെ സംസാരിച്ചത് ഇഷ്ടമായില്ല എന്ന കാരണത്താൽ 24കാരനെ വടിവാളിന് ആക്രമിച്ച് 23കാരൻ. ആളുകളുടെ ശ്രദ്ധ നേടാനായി 23കാരൻ യുവാവിനെ വടിവാളിന് ആക്രമിക്കുകയായിരുന്നു ചെയ്തതെന്നാണ് പോലീസ് വിശദമാക്കുന്നത്. ബാംഗ്ളൂരിലെ ഹൊസകെരഹള്ളിയിൽ ഒരു ചായക്കടയിൽ ചായകുടിച്ചുകൊണ്ട് നിന്ന 24കാരനാണ് വെട്ടേറ്റത്. 23കാരനായ ചരൻ എന്ന ചാർളിയുടെ സാന്നിധ്യത്തിൽ ഉറക്കെ സംസാരിച്ചതാണ് അക്രമത്തിനുള്ള പ്രകോപനമെന്നാണ് പോലീസ് വിശദമാക്കുന്നത്. അതേസമയം ഹൊസകെരഹള്ളിയിലെ തന്നെ ബനശങ്കരിയിലാണ് 23കാരൻ താമസിക്കുന്നത്. സ്വകാര്യ കമ്പനിയിലെ സെയിൽസ്മാനായ ദിനേഷ് നായികാണ് ആക്രമണത്തിനിരയായത്. ദിനേഷ് നായിക് രണ്ട് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച് നിൽക്കുമ്പോൾ ഇവിടെയെത്തിയ ചരൻ ഇവർ ശബ്ദമുയർത്തി സംസാരിക്കുന്നതിനെ ചോദ്യം ചെയ്യുകയും ഉടനെ ദിനേഷ് നായികിനെ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

അവധി ദിവസത്തിൽ രാത്രി സുഹൃത്തുക്കളോടൊപ്പം ചായക്കടയിലെത്തിയതായിരുന്നു ദിനേഷ് നായിക്. അതേസമയം സ്കൂട്ടറിലെത്തിയ ചരനെ കണ്ട ശേഷവും സംസാരിക്കുന്നത് തുടർന്നതോടെ താൻ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ച് 23കാരൻ അടുത്തെത്തി. അറിയില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് യുവാവ് ആക്രോശത്തോടെ ആക്രമിച്ചതെന്നാണ് ദിനേഷ് നായിക് വിശദമാക്കുന്നത്. എന്നാൽ ആക്രമിച്ചയാളെ തനിക്ക് മുൻ പരിചയമില്ലെന്നാണ് ദിനേഷ് നായിക് വിശദമാക്കുന്നത്. വലിയ രീതിയിൽ ആക്രോശിച്ചുകൊണ്ട് എത്തിയ യുവാവ് മറുപടി പറയുന്നോ എന്ന് ചോദിച്ചായിരുന്നു വെട്ടിയതെന്നാണ് ചികിത്സയിൽ കഴിയുന്ന ദിനേഷ് നായിക് വിശദമാക്കുന്നത്. ദിനേഷിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ യുവാവ് വടിവാൾ എടുക്കുന്നത് കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

പക്ഷെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ദിനേഷ് നായികിന് വെട്ടേറ്റത്. ഇയാളുടെ നെഞ്ചിലും ചുമലിലും കയ്യിലും വെട്ടേറ്റിട്ടുണ്ട്. എന്നാൽ സംഭവം കണ്ടെത്തിയ ആളുകൾ ചരനെ തടയാൻ ശ്രമിച്ചതോടെ ഇവർക്ക് നേരെയും യുവാവ് വടിവാൾ വീശുകയായിരുന്നു.
ആക്രമിയായ 23കാരൻ ചരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. നേരത്തെയും സമാനമായ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നാണ് പോലീസ് വിശദമാക്കുന്നത്. ഇപ്പോഴുള്ള കേസിനു പുറമെ കൊലപാതക ശ്രമം, അനധികൃതമായി തടഞ്ഞുവയ്ക്കുക, ആക്രമണം അടക്കമുള്ള വകുപ്പുകളാണ് 23കാരനെതിരെ ചുമത്തിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...