കിടങ്ങറ ഹയർ സെക്കൻഡറി സ്‌കൂളിലെ ബസ് തുരുമ്പെടുത്ത് നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കിടങ്ങറ: നിത്യേനയുള്ള ചെലവിനു പോലും വകയില്ലാതെ ഓടിക്കാനാവാതെവന്ന സ്‌കൂൾ ബസ് തുരുമ്പെടുത്ത് നശിക്കുന്നു. കിടങ്ങറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ ബസ്സാണ് ഉപയോഗ ശൂന്യമായി തുരുമ്പെടുത്ത് നശിക്കുന്നത്. നാട്ടുകാരുടേയും പി.ടി.എ.യുടേയും ആഗ്രഹപ്രകാരം വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഡിവിഷൻ മെമ്പർകൂടിയായിരുന്ന പ്രതിഭാഹരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വേളയിലാണ് കുട്ടനാട്ടിലെ ഏക ഹയർസെക്കൻഡറി സ്‌കൂളായ കിടങ്ങറ സ്‌കൂളിന് ബസ് അനുവദിച്ചത്. ഓടാൻ തുടങ്ങി ഏതാനും വർഷം കഴിഞ്ഞപ്പോൾത്തന്നെ ബസ് പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലായി.

ഓരോവർഷവും ബസ് റോഡിലിറങ്ങുന്നതിന് മുന്നോടിയായി വരുന്ന പെയിന്റിങ്ടെസ്റ്റിങ് ഉൾപ്പെടെയുള്ള ചെലവും നിത്യവുമുള്ള ഇന്ധന ചെലവും അറ്റകുറ്റപ്പണക്കായി വരുന്ന ചെലവും താങ്ങാനാവാതെ വന്നതാണ് കാരണം. സ്‌കൂളിൽ പഠിക്കുന്നവരിൽ ഭൂരിപക്ഷവും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളാണ്. ഈ ഭാരിച്ച ചെലവ് താങ്ങാനുള്ള ശേഷി ഈ കുട്ടികൾക്കില്ല. വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരുനടപടിയും ഉണ്ടായില്ലന്നു പറയുന്നു. ഇപ്പോൾ ബസ് സ്‌കൂൾ കോമ്പൗണ്ടിൽ നോക്കുകുത്തിയായി കിടക്കുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന വണ്ടി തുരുമ്പെടുത്തു നശിക്കുമ്പോഴും അധികാരികൾക്ക് അനക്കമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...