കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : എല്ലാ തെളിവും ഉണ്ടായിട്ടും പോലീസ് ഒന്നും ചെയ്യുന്നില്ല, മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുന്നു : വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിഷയത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭീകര പ്രവര്‍ത്തനത്തിന് തുല്യമായ വിദ്വേഷ പ്രചരണമാണ് നടന്നതെന്നും കുറ്റക്കാരെ യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കേണ്ട കേസാണിതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. എല്ലാ തെളിവുണ്ടായിട്ടും പോലീസ് ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കാഫിര്‍ പോസ്റ്റിനെതിരെയുള്ള നിയമപോരാട്ടം തുടരുമെന്നും വിഡി സതീശന്‍ പറഞ്ഞു. ‘എല്ലാ തെളിവും ഉണ്ടായിട്ടും പോലീസ് ഒന്നും ചെയ്യുന്നില്ല. മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുകയാണ്. വിമര്‍ശിച്ചാല്‍ കേസെടുക്കും എന്നാല്‍ വിദ്വേഷം പ്രചരിപ്പിച്ചാല്‍ കേസില്ല. ഡിവൈഎഫ്‌ഐക്കാരനെ ചോദ്യം ചെയ്താല്‍ വിവരം കിട്ടും, പക്ഷെ ചെയ്യുന്നില്ല. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് സത്യം പുറത്ത് വന്നത്,’ വി ഡി സതീശന്‍ പറഞ്ഞു.

ഉന്നതതലത്തില്‍ നടത്തിയ ഗൂഡാലോചനയാണിതെന്നും വര്‍ഗീയ സംഘര്‍ഷത്തിന് വരെ കാരണമാകാവുന്ന പ്രചാരണമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി പോലീസിന്റെ ചെവിക്ക് പിടിച്ചത് കൊണ്ടാണ് ഇത്രയെങ്കിലും പുറത്ത് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കാഫീര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുഡിഎഫ്. തിങ്കളാഴ്ച്ച യുഡിഎഫ്-ആര്‍എംപി നേതൃത്വത്തില്‍ വടകര എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മുന്‍ എംപി കെ മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വിവാദം ഉണ്ടായി നാല് മാസത്തോളമായിട്ടും ഇതുവരെ പ്രതികളിലേക്ക് അന്വേഷണം എത്താത്തത് പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നിലപാടിന്റെ ഭാഗമാണെന്നാണ് യുഡിഎഫ് ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...