ഡോ.എം.എസ് സുനിലിന്റെ 242-ാ മത് സ്നേഹഭവനം കുഞ്ഞുമോൾക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹികപ്രവർത്തക ഡോ.എം.എസ് സുനിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന ഭവനരഹിതർക്ക് പണിത് നൽകുന്ന 242-ാമത് സ്നേഹഭവനം മങ്ങാട്, മഠത്തിൽ മേലേതിൽ കുഞ്ഞുമോൾക്കും കുടുംബത്തിനുമായി വേൾഡ് മലയാളി കൗൺസിൽ ഡാലാസ് പ്രോവിൻസിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും അഡ്വ.അടൂർ പ്രകാശ് എംപി നിർവഹിച്ചു. കുഞ്ഞുമോളും ഭർത്താവ് ജോണിയും രണ്ട് പെൺമക്കളും അടങ്ങിയ കുടുംബം താമസിച്ചിരുന്ന വീട് മഴയിൽ കുതിർന്ന് നിലംപൊത്തിയപ്പോൾ മറ്റ് മാർഗങ്ങളൊന്നുമില്ലാതെ സ്വന്തമായി ഒരു വീടു വയ്ക്കാൻ പറ്റാത്ത സാഹചര്യത്തിൽ ആയിരുന്നു.

ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ള, വാർഡ് മെമ്പർ സാം വാഴോട്., ഡോ.വിജയലക്ഷ്മി, കെ.പി കൃഷ്ണകുമാർ, കെ.പി ജയലാൽ, ബി.പത്മകുമാർ, പ്രസാദ്, ഏലിയാമ്മ ജോർജ്, ശോശാമ്മ കോശി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...