മധ്യപ്രദേശിൽ 256 ദിനോസർ മുട്ടകള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലോ ? ഇന്ത്യക്കാരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാലിയൻ്റോളജിസ്റ്റുകൾ. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് 92 ഇടങ്ങളില്‍ നിന്നായി ദിനോസറുകളുടെ വാസസ്ഥലത്തിന്‍റെയും 256 മുട്ടകളുടെയും ഫോസിലുകള്‍ കണ്ടെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. മുട്ടയുടെ ശേഷിപ്പുകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന് മുതല്‍ 20 മുട്ടകള്‍ വരെയെന്ന കണക്കില്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി.

66 ദശലക്ഷം (6.6 കോടി)വര്‍ഷങ്ങള്‍ ഈ ഫോസിലുകള്‍ക്ക് പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓരോ മുട്ടയ്ക്കും 15 മുതല്‍ 17 സെന്‍റീമീറ്റര്‍ വരെ വ്യാസമുണ്ട്. ഓരോ കൂട്ടിലും 20 മുട്ടവരെയും ദിനോസറുകള്‍ സൂക്ഷിച്ചിരുന്നു. ചില മുട്ടകളില്‍ വിരിയാന്‍ വച്ചതിന്‍റെ ശേഷിപ്പുകളുണ്ടായിരുന്നു. ചിലതില്‍ അത് കണ്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ദിനോസറുകള്‍ ലോകത്തില്‍ നിന്ന് വംശനാശം സംഭവിക്കുന്നതിന് മുന്‍പ് , പരിണാമത്തിലെ അവസാന ദശയില്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് ശാസ്ത്രലോകത്തിന്‍റെ നിഗമനം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമന ക്രമക്കേട് ; വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ നൽകാനാവില്ലെന്ന് പിഎസ്‌സി

0
തിരുവനന്തപുരം: നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ നൽകാനാവില്ലെന്ന് പിഎസ്‌സി....

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് ലഭിക്കേണ്ടത് തന്നെയെന്ന് പി പ്രസാദ്

0
ആലപ്പുഴ : പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് ലഭിക്കേണ്ടത് തന്നെയെന്ന് എംഎല്‍എയും...

വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് – 2 ഗവർണറായി സനോജ് വർഗീസ് ചുമതലയേറ്റു

0
തിരുവല്ല: വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട്–2ന്റെ പുതിയ ഗവർണറായി സനോജ് വർഗീസ്...