സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മുങ്ങിമരിച്ചത് 258 കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: 258 കുട്ടികളാണ് സംസ്ഥാനത്ത് കഴിഞ്ഞ വർഷം മുങ്ങി മരിച്ചത്. ഗ്രാമീണ മേഖലയിലാണ് കൂടുതൽ അപകടങ്ങൾ നടന്നതെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ തെളിയിക്കുന്നു. മലപ്പുറം ജില്ലയിൽമാത്രം 53 കുട്ടികൾ മുങ്ങി മരിച്ചു. നീന്തൽ പരിശീലനം വ്യാപിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.2022 ൽ മാത്രം 18 വയസിൽ താഴെയുള്ള 258 കുട്ടികൾ മുങ്ങിമരിച്ചു എന്നാണ് രേഖകൾ തെളിയിക്കുന്നത്. ഇതിൽ 221 ആൺകുട്ടികളും 37 പെൺകുട്ടികളുമാണ് ഉള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ മുങ്ങി മരിച്ചത്. 53 കുട്ടികൾ മരിച്ചു. നഗരങ്ങളിലുളളവർ പൊതുജലാശയങ്ങൾ കുളിക്കാനായി ഉപയോഗിക്കുന്നത് കുറവായതിനാൽ അപകടവും കുറവാണ്. തിരുവനന്തപുരം സിറ്റിയിൽ 3 കുട്ടികളാണ് മുങ്ങിമരിച്ചത്. തിരുവനന്തപുരത്തെ ഗ്രാമങ്ങളിൽ 14 കുട്ടികൾ മരിച്ചു. എറണാകുളം സിറ്റിയിൽ 9 കുട്ടികളും ഗ്രാമങ്ങളിൽ 17 കുട്ടികളും മരിച്ചു.

നീന്തൽ പരിശീലനം വ്യാപകമായാൽ അപകടങ്ങൾ കുറക്കാം. നീന്തൽ സ്കൂളിലെ പഠന വിഷയമാക്കണമെന്ന് വെള്ളത്തിൽ വീണ് മരിച്ച കുട്ടികളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നു. കായലും തീരപ്രദേശങ്ങളും കൂടുതലുള്ള ആലപ്പുഴയിൽ 16 കുട്ടികളാണ് മുങ്ങി മരിച്ചത്. കുളം , പുഴ എന്നിവിടങ്ങളിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളാണ് കൂടുതൽ അപകടങ്ങളിൽ പെട്ടിരിക്കുന്നത്. അപകടം ഭയന്ന് ജലാശയങ്ങളിൽ നിന്നും കുട്ടികളെ മാറ്റി നിർത്തുന്നതിന് പകരം സ്കൂളുകളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ ക്ലബ്ബുകളും ചേർന്ന് ശാസ്ത്രീയമായ നീന്തൽ പരിശീലനം നൽക്കുകയാണ് വേണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....