വയോധികയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പോലീസ് നടപടിയെടുത്തില്ല ; ഡിജിപിക്കും മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

അയിരൂർ: വയോധികയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി കുടുംബം. മരുമകൻ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ റഹീന പരാതി നൽകിയിട്ടും അയിരൂർ പോലീസ് നടപടിയെടുത്തിരുന്നില്ലെന്നാണ് പരാതി. റഹീനയുടെ മകളും നൈസാമും തമ്മിലുള്ള വിവാഹമോചനത്തിനായി കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.

മരുമകൻ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വർക്കല ഇടവ സ്വദേശി റഹീന അയിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടി എടുത്തിട്ടില്ല. നൈസാം പലതവണ വീട്ടിൽ വന്ന് അക്രമം ഉണ്ടാക്കിയിട്ടും പോലീസിൽ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് സ്റ്റേഷനിൽ നിന്നും നീതി കിട്ടിയില്ല എന്നാണ് റഹീനയുടെ പരാതി. ഡിജിപി ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞതിനു ശേഷം ഒരു പോലീസ് വന്ന് മൊഴിയെടുത്തു.

അല്ലാതെ മറ്റൊരു പുരോഗമനവും കേസിൽ ഉണ്ടായിട്ടില്ല. പ്രഥമ ദൃഷ്ടിയിൽ കൊലപാതക ശ്രമത്തിന് കേസ് എടുക്കേണ്ട സംഭവത്തിലാണ് അയിരൂർ പോലീസ് കേസ് പോലും രജിസ്റ്റർ ചെയ്യാത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നൈസാം തന്റെ മകളെ കാണണമെന്ന ആവശ്യവുമായി റഹീനയുടെ വീട്ടിലെത്തിയത്. കുട്ടിയെ കണ്ടതിനുശേഷം മടങ്ങിപ്പോയ നൈസാം കാർ ഓടിച്ചു കൊണ്ടുവന്ന് ഗേറ്റിന് സമീപം നിൽക്കുകയായിരുന്ന റഹീനയുടെ ദേഹത്തേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ റഹീനയുടെ കൈ ഒടിയുകയും തലയ്‌ക്കും ദേഹത്തും പരിക്കേൽക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....