ഒരൊറ്റ മാസം 29 ലക്ഷം പുതിയ ഉപഭോക്താക്കള്‍ ; ബിഎസ്എന്‍എല്ലിന് ഇത് സുവര്‍ണ കാലം

For full experience, Download our mobile application:
Get it on Google Play

ദില്ലി : സമീപകാലത്ത് ലോട്ടറിയടിച്ച ടെലികോം സേവനദാതാക്കള്‍ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ തന്നെ. സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ മാസം (ജൂലൈ) 29 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എല്ലിന് കിട്ടിയത് എന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 4ജി വൈകിയതും നെറ്റ്‌വര്‍ക്കിന്‍റെ വേഗമില്ലായ്‌മയും ബിഎസ്എന്‍എല്ലില്‍ നിന്ന് കഴിഞ്ഞ് രണ്ട് വര്‍ഷത്തിലേറെയായി ആളുകളെ അകറ്റിയിരുന്നു. എന്നാല്‍ സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും (വിഐ) താരിഫ് നിരക്കുകള്‍ ജൂലൈ ആദ്യം വര്‍ധിപ്പിച്ചതിന് ശേഷം ആ മാസം 29 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചത്. നിരക്കുകള്‍ കൂട്ടാതെ മാറിനിന്ന ബിഎസ്എന്‍എല്ലിന്‍റെ നീക്കം ഫലം കാണുകയായിരുന്നു.

ജൂണില്‍ ബിഎസ്എന്‍എല്ലിന് ഏഴ് ലക്ഷത്തിലേറെ ഉപഭോക്താക്കളെ നഷ്‌ടമായിരുന്നു. എന്നാല്‍ ജൂലൈയില്‍ 29 ലക്ഷം പേരെ പുതുതായി ചേര്‍ത്ത് ബിഎസ്എന്‍എല്‍ ഞെട്ടിച്ചു. അതേസമയം ജൂണില്‍ 19.1 ലക്ഷം പുതിയ യൂസര്‍മാരെ ആകര്‍ഷിച്ചിരുന്ന ജിയോയ്ക്ക് നിരക്കുകള്‍ കൂട്ടിയതിന് ശേഷം ജൂലൈയില്‍ ഏഴ് ലക്ഷം ഉപഭോക്താക്കളെ നഷ്‌ടമായി. ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് എയര്‍ടെല്ലിനാണ്. ജൂണില്‍ 12.5 ലക്ഷം യൂസര്‍മാരെ അധികമായി ലഭിച്ച എയര്‍ടെല്ലിന് ജൂലൈയില്‍ 16.9 ലക്ഷം യൂസര്‍മാരെ നഷ്ടമായി. വിഐക്ക് ജൂലൈയില്‍ 14 ലക്ഷം യൂസര്‍മാരെയും നഷ്ടമായി എന്നാണ് കണക്ക്. ജൂണിലും വിഐക്ക് യൂസര്‍മാരെ നഷ്‍ടമായിരുന്നു. ജൂണ്‍ മാസം 8.6 ലക്ഷം യൂസര്‍മാരാണ് വിഐ ഉപേക്ഷിച്ചത്. ജൂലൈ 3-4 തിയതികളാലായാണ് വിവിധ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഭാരതി എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും 21 ശതമാനവും ജിയോ 12-25 ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ...

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...