തിരുവനന്തപുരം: പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് നാട്ടുകാര്‍ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. പൊഴിയൂര്‍ പോലീസ് സ്റ്റേഷന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പൊഴിയുരിലെ ഒരു വിട്ടമ്മയെ മര്‍ദ്ദിച്ച ജോയ് മോന്‍ എന്നയാളെ നാട്ടുകാര്‍ പിടികൂടി സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് അവിടെ വച്ച് ജോയ് മോനെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പോലീസുകാരെയാണ് നാട്ടുകാര്‍ ആക്രമിച്ചത്. എന്നാല്‍ അക്രമികള്‍ക്കെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് പോലീസുകാരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു
RECENT NEWS
Advertisment



























