യുഎസിലെ തണുത്തുറഞ്ഞ തടാകത്തില്‍ വീണ് 3 ഇന്ത്യന്‍ അമേരിക്കക്കാര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഫീനിക്‌സ് : അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലെ തണുത്തുറഞ്ഞ തടാകത്തിലെ ഐസ് പാളികളുടെ മുകളിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളി തകര്‍ന്ന് വീണ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ ദാരുണമായി മുങ്ങിമരിച്ചു. അരിസോണയിലെ കൊക്കോനിനോ കൗണ്ടിയിലെ വുഡ്‌സ് കാന്യോണ്‍ തടാകത്തില്‍ ഡിസംബര്‍ 26ന് പുലര്‍ച്ചെ 3.35നാണ് സംഭവം.

നാരായണ മുദ്ദന (49), ഗോകുല്‍ മെഡിസെറ്റി (47), ഹരിത മുദ്ദന എന്നിവരാണ് ദുരന്തത്തിനിരയായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച മൂന്ന് പേരും അരിസോണയിലെ ചാന്‍ഡലറില്‍ താമസിക്കുന്ന ഇന്ത്യക്കാരാണെന്ന് കൊക്കോനിനോ കൗണ്ടി ഷെരീഫ് ഓഫീസ് (സിസിഎസ്ഒ) ചൊവ്വാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. അപകട സമയത്ത് പുരുഷന്മാര്‍ രണ്ടുപേരും മുങ്ങിപ്പോയെങ്കിലും ഹരിതയെ ഉടന്‍ തന്നെ വെള്ളത്തില്‍ നിന്ന് വലിച്ചെടുക്കാന്‍ സാധിച്ചുവെന്നും ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍ നല്‍കിയെങ്കിലും വിജയിച്ചില്ലെന്നും അവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തടാകത്തില്‍ വീണ നാരായണ, മെഡിസെറ്റി എന്നിവര്‍ക്കായി നടത്തിയ തിരച്ചിലിനൊടുവിലാണ് ചൊവ്വാഴ്ച ഉച്ചയോടെ രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് ഷെരീഫിന്‍റെ ഓഫീസ് അറിയിച്ചു. മൂന്ന് മൃതദേഹങ്ങളും മോര്‍ച്ചറികളിലേക്ക് മാറ്റി.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...