കോന്നി–പ്ലാച്ചേരി പാതയുടെ പണിക്കിടെ റോഡിലായ ട്രാൻസ്ഫോമറിന്‍റെ വേലിക്കെട്ടിൽ കാർ ഇടിച്ച് കയറി

For full experience, Download our mobile application:
Get it on Google Play

റാന്നി : കോന്നി–പ്ലാച്ചേരി പാതയുടെ പണിക്കിടെ റോഡിലായ ട്രാൻസ്ഫോമറിന്‍റെ വേലിക്കെട്ടിൽ കാർ ഇടിച്ച് കയറി. ഇട്ടിയപ്പാറ പഴവങ്ങാടിക്കര ഗവ. യുപി സ്കൂൾപടിയിൽ ഇന്നലെ 3 മണിയോടെയാണ് സംഭവം നടന്നത്. സ്കൂളിന് മുന്നിൽ റോഡിന്‍റെ വശത്ത് നിർത്തിയിട്ടിരുന്ന കാറിൽ പിന്നാലെയെത്തിയ കാർ ഇടിച്ച് കയറുകയായിരുന്നു. റോഡിൽ കിടന്ന കാർ മുന്നിലേക്കുരുണ്ട് ട്രാൻസ്ഫോമറിന്‍റെ ഇരുമ്പ് വേലിയിടിച്ച് തകർത്തു. റോഡിൽ കിടന്ന കാറിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

വേലിക്ക് സമീപം സ്ഥാപിച്ചിരുന്ന വഴിവിളക്കുകളുടെ വൈദ്യുതി ഉപഭോഗ മീറ്ററിനും നാശം നേരിട്ടിട്ടുണ്ട്. കാറിന്‍റെ മുൻവശവും ഇടതുവശവും തകർന്ന നിലയിലാണ്. തിരുവനന്തപുരം റജിസ്ട്രേഷൻ കാറാണ് പിന്നിലിടിച്ചത്. ഡ്രൈവറുടെ മുഖത്തടിച്ച പ്രാണിയെ നീക്കുന്നതിനിടെ കാർ നിയന്ത്രണം വിടുകയായിരുന്നു. റോഡ് വികസനത്തിനിടെ റോഡിലായ ട്രാൻസ്ഫോമറുകൾക്ക് കാര്യമായ സുരക്ഷ കെഎസ്ടിപി ഒരുക്കിയിട്ടില്ല. ഇതുപോലെ തുടർന്നും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണ് പാതയിലുള്ളത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...