ഛത്തീസ്ഗഢിൽ 30 മാവോവാദികളെ വധിച്ചു ; വൻ ആയുധശേഖരം പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

നാരായൺപൂർ: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോവാദികളെ വധിച്ചു. നാരായൺപൂർ-ദന്തേവാഡ അതിർത്തിയിലെ മാദിലാണ് ഏറ്റുമുട്ടൽ നടന്നത്. ഓട്ടോമാറ്റിക് ആയുധങ്ങളുടെ വൻ ശേഖരം മാവോവാദികളിൽ നിന്ന് സുരക്ഷാസേന പിടിച്ചെടുത്തു. പ്രദേശത്ത് സേനയുടെ വിശദമായ തിരച്ചിൽ നടത്തുകയാണ്. സെപ്റ്റംബർ മൂന്നിന് ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് മാവോവാദികളെ വധിച്ചിരുന്നു. ദന്തേവാഡ, ബിജാപുർ ജില്ലകളുടെ അതിർത്തിക്ക് സമീപമുള്ള വനത്തിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും കണ്ടെത്തിയിരുന്നു.

ഇതോടെ ഛത്തീസ്ഗഢിൽ ഈ വർഷം സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 180 പിന്നിട്ടു. ബിജാപുർ ജില്ലയി​ൽ 13 മാവോവാദികളെ സംയുക്ത ദൗത്യസേന അറസ്റ്റ് ചെയ്തിരുന്നു. ബസ്തർ മേഖലയിൽ ദന്തേവാഡ, ബിജാപുർ ഉൾപ്പെടെ ഏഴു ജില്ലകളാണുള്ളത്. സെപ്റ്റംബർ 22ന് ദ​ന്തേ​വാ​ഡ ജി​ല്ല​യി​ൽ ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് മാവോവാദികൾ പോ​ലീ​സിന് മുമ്പാകെ കീ​ഴ​ട​ങ്ങി​യിരുന്നു. ദ​മ്പ​തി​ക​ളെ കൂ​ടാ​തെ കീ​ഴ​ട​ങ്ങി​യ ര​ണ്ടു​ പേ​രും വ​നി​ത​ക​ളാ​ണ്. നാ​ലു​ പേ​രു​ടെ​യും ​കൂ​ടി ത​ല​ക്ക് സ​ർ​ക്കാ​ർ 20 ല​ക്ഷം ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ന​ക്സ​ലു​ക​ളെ സ​മാ​ധാ​നപാ​ത​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ 2020 ജൂ​ണി​ൽ ‘വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക’ കാ​മ്പ​യി​ൻ ആ​​രം​ഭി​ച്ച ശേ​ഷം 872 മാവോവാദികൾ കീ​ഴ​ട​ങ്ങി​യിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...