യുവാവിന് കഠിനമായ വയറുവേദന; സ്കാൻ ചെയപ്പോൾ12 ഇഞ്ച് നീളമുള്ള ഈൽ, ഒടുവിൽ സംഭവിച്ചത്…!

For full experience, Download our mobile application:
Get it on Google Play

വിയറ്റ്നാം: അതികഠിനമായി വയറുവേദനയുമായാണ് 34 വയസുകാരനായ യുവാവ് ആശുപത്രിയിൽ എത്തിയത്. പ്രാഥമിക പരിശോധനകളിൽ എന്താണെന്ന് മനസിലാവാതെ വന്നതോടെ എക്സ്റേയും അൾട്രാസൗണ്ട് സ്കാനും എടുത്ത് പരിശോധിച്ചപ്പോഴാണ് ഡോക്ടർമാർ ഞെട്ടിക്കുന്ന കാര്യം മനസിലാക്കിയത് വയറിനുള്ളിൽ മറ്റൊരു വസ്തു ഉണ്ട്. അത് കാരണമായി പോരിട്ടോണൈറ്റിസ് എന്ന അണുബാധയുണ്ടായിരിക്കുന്നു. ജീവൻ തന്നെ അപകടത്തിലാക്കാൻ കാരണമാവുന്ന അവസ്ഥയാണിത്. എന്താണ് വയറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന വസ്തുവെന്ന് കണ്ടെത്താനും അത് നീക്കം ചെയ്യാനും ഉടനെ തന്നെ ശസ്ക്രക്രിയ തുടങ്ങി. കണ്ടെത്തിയതാവട്ടെ ഡോക്ടർമാരെ ശരിക്കും അത്ഭുതപ്പെടുത്തിക്കൊണ്ട് വയറിനുള്ളിൽ ജീവനുള്ള ഒരു ഈൽ മത്സ്യം. ഏതാണ്ട് 30 സെന്റീമിറ്റർ (12 ഇഞ്ച്) നീളം. മലദ്വാരത്തിലൂടെയാവാം ഇത് ശരീരത്തിനുള്ളിൽ കടന്നതെന്നാണ് ഡോക്ടർമാരുടെ അനുമാനം.

മലാശയത്തിലൂടെ സഞ്ചരിച്ച് കുടലിലെത്തി അവിടെ ദ്വാരമുണ്ടാക്കുകയും ചെയ്തു. ഡോക്ടർമാർ മത്സ്യത്തെ പുറത്തെടുക്കുകയും കുടലിലെ തകരാറുകൾ സംഭവിച്ച ഭാഗങ്ങളും നീക്കം ചെയ്തു. സങ്കീർണമായ ശസ്ത്രക്രിയ പൂർണമായും വിജയകരമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിവന്നു. മലാശയത്തോട് ചേർന്നുള്ള ഭാഗമായിരുന്നു ഇത്. പെട്ടെന്നുതന്നെ അണുബാധയേൽക്കുന്ന സാഹചര്യമുണ്ടായിരുന്നു ഇവിടെ. രോഗി സുഖം പ്രാപിച്ചുവരുന്നുവെന്നും ഡോക്ട‍ർമാർ അറിയിച്ചു. ശസ്ത്രക്രിയ നടത്തി പുറത്തെടുത്തപ്പോഴും ഈലിന് ജീവനുണ്ടായിരുന്നു എന്നതും ഡോക്ടർമാരെ അമ്പരപ്പിച്ചു. വിയറ്റ്നാമിലെ വടക്കൻ ക്വാ നിങ് പ്രവിശ്യയിൽ നിന്നാണ് ഈ സംഭവം പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് അപൂർവമായൊരു കേസായിരുന്നുവെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോ. ഫാം മാഹുങ് മാധ്യമങ്ങളോട് പറഞ്ഞത്. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ വേദന കാര്യമായി കുറഞ്ഞു. നിലവിൽ ചെറിയ അസ്വസ്ഥതകൾ മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...