വയനാട് ദുരന്തത്തില്‍ 354 മരണം ; കണ്ടെത്താനുള്ളത് ഇരുന്നൂറിലേറെ പേരെ – നാളെ ചാലിയാറില്‍ വിശദമായ പരിശോധന

For full experience, Download our mobile application:
Get it on Google Play

വയനാട് : നാടിനെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ മരണം 354. തെരച്ചിലിന്റെ അഞ്ചാംദിനമായ ഇന്ന് കണ്ടെത്തിയത് 14 മൃതദേഹങ്ങളാണ്. മണ്ണിനടിയില്‍ മനുഷ്യ സാന്നിധ്യം അറിയാന്‍ ഐബോഡ് സംവിധാനം അടക്കം ഉപയോഗിച്ചാണ് പരിശോധന നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്ന ചാലിയാറില്‍ വ്യാപക പരിശോധന നാളെയും തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂറ്റന്‍ പാറക്കല്ലുകള്‍ ബോട്ട് ഇറക്കുന്നതിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. പുഴയിലിറങ്ങിയും ചെറുതോണികളിലും ഇന്ന് തെരച്ചില്‍ നടന്നു. നിലമ്പൂരില്‍ നിന്ന് ഇതുവരെ കിട്ടിയത് 73 മൃതദേഹവും 131 ശരീരഭാഗങ്ങളുമാണ്. തിരച്ചില്‍ നാളെയും തുടരും.

നിലമ്പൂര്‍ മാച്ചിക്കയി, ഇരുട്ടുകുത്തി, അമ്പുട്ടാന്‍ പെട്ടി, തൊടിമുട്ടി, നീര്‍പുഴമുക്കം എന്നിവടങ്ങളില്‍ നിന്നായി 16മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. നാല് ദിവസത്തെ തിരച്ചിലില്‍ ചാലിയാറില്‍ നിന്ന് കണ്ടെത്തിയത് 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 34 മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി വയനാട്ടിലേക്ക് കൊണ്ടുപോയി. ചാലിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ രൂപപ്പെട്ട മണ്‍തിട്ടകളില്‍ നിന്നാണ് ഇന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സൈന്യത്തിന്റയും പോലീസിന്റെയും ഹെലികോപ്റ്ററും ഡ്രോണും ഇന്ന് തിരച്ചിലിന് എത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...