ഹൈദരാബാദ്: മറ്റൊരു വിവഹം കഴിച്ചെന്ന സംശയത്തെ തുടര്‍ന്ന് 37കാരിയും 22 വയസുള്ള മകളുടെ അമ്മയുമായ സ്ത്രീയെ 25കാരന്‍ കഴുത്തറുത്ത് കൊന്നു. തെലങ്കാനയിലെ യദാദ്രി ഭുവനഗിരി ജില്ലയിലാണ് കൊലപാതകം. സംഭവത്തില്‍ ബഞ്ചാര ഹില്‍സിലെ നന്തി നഗറില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന കുമാര്‍ എന്ന 25കാരന്‍ അറസ്റ്റിലായി.
തന്നെ അറിയിക്കാതെ മറ്റൊരു വിവാഹം കഴിച്ചെന്നാണ് യുവാവ് സംശയിച്ചത്. ബ്ലേഡ് കൊണ്ട് കഴുത്തറുത്താണ് സ്ത്രീയെ കൊലപ്പെടുത്തിയത്. 18 വര്‍ഷം മുമ്പാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് മകള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്നു. ഇതിനിടെ രണ്ടു വര്‍ഷം മുമ്പാണ് കുമാറിനെ പരിചയപ്പെട്ടത്.
അമ്മയെ കുമാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി മകള്‍ പോലീസിന് നല്‍കിയ പരാതിയിലുണ്ട്. ഏതാനും മാസങ്ങളായി കുമാറുമായുള്ള ബന്ധം അമ്മ അവസാനിപ്പിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു.