കോളനികളുടെ വികസനത്തിനായി മൂന്നുകോടി രൂപ അനുവദിച്ചു ; കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

കോന്നി : നിയോജക മണ്ഡലത്തിലെ മൂന്ന് കോളനികളുടെ വികസനത്തിനായി മൂന്നുകോടി രൂപ അനുവദിച്ചതായി കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ. അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരമാണ് രണ്ടു പട്ടിക ജാതി കോളനികള്‍ക്കും ഒരു പട്ടിക വര്‍ഗ കോളനിയ്ക്കും ഓരോ കോടി വീതം അനുവദിച്ചിരിക്കുന്നത്. കലഞ്ഞൂര്‍ പഞ്ചായത്തിലെ പാടം ഇരുട്ടുതറ ലക്ഷം വീട് കോളനി, സീതത്തോട് പഞ്ചായത്തിലെ ഇടുപ്പ് കല്ല് കൊച്ചാണ്ടി കോളനി, അരുവാപ്പുലം പഞ്ചായത്തിലെ കാട്ടത്തി കൊട്ടാമ്പാറ പട്ടികവര്‍ഗ കോളനി എന്നീ കോളനികള്‍ക്കാണ് തുക അനുവദിച്ചത്.

വികസനപരമായി പിന്നാക്കം നില്‍ക്കുന്ന കോളനികള്‍ക്ക് മുന്‍ഗണന നല്കിയാണ് സര്‍ക്കാര്‍ പദ്ധതിയ്ക്ക് അനുമതി നല്കിയത്. കോളനികളില്‍ റോഡ് നിര്‍മ്മാണം, വീട് പുനരുദ്ധരിക്കല്‍, കുടിവെള്ളം എത്തിക്കല്‍, സംരക്ഷണഭിത്തികളുടെ നിര്‍മ്മാണം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കും. പട്ടിക ജാതി കോളനികളുടെ നിര്‍വഹണ ചുമതല ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ക്കും പട്ടികവര്‍ഗ കോളനിയുടെ നിര്‍വഹണ ചുമതല ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ക്കുമായിരിക്കും. ബന്ധപ്പെട്ട കോളനി യോഗങ്ങളും ഊരു കൂട്ടവും വിളിച്ചു ചേര്‍ത്ത് കോളനികളുടെ വികസന പ്രവര്‍ത്തികള്‍ വേഗത്തില്‍ ആരംഭിക്കുമെന്നും ഈ യോഗങ്ങളില്‍ ഉന്നയിക്കുന്ന വികസന പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്കുമെന്നും എം.എല്‍.എ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...