ചെന്നൈ – ഇ റോഡില്‍ കെട്ടിടത്തിന്റെ ചുവരിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഇ റോഡില്‍ കെട്ടിടത്തിന്റെ ചുവരിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു. അന്തിയൂര്‍ ജില്ലയിലെ കാര്‍ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവര്‍ മൂന്ന് പേരും ബാര്‍ഗുല്‍ ഹില്‍സിലുള്ളവരാണ്. ഇവര്‍ ആഴ്ച ചന്തയില്‍ കച്ചവടം നടത്താനായി സമീപപ്രദേശത്തുനിന്നും എത്തിയവരായിരുന്നു.

രണ്ട് മാസത്തോളം അടച്ചിട്ടിരുന്ന ചന്ത ഇന്ന് രാവിലെ ആറ് മണി മുതലാണ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്. ഞായറാഴ്ച വൈകുന്നേരം അന്തിയൂരിലെത്തിയ ഇവര്‍ രാത്രി ഇലക്‌ട്രിക്ക് ഷോപ്പിന് സമീപം കിടന്നുറങ്ങുകയായിരന്നു. പുലര്‍ച്ചെ ഒരുമണിയോടെയാണ് കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായത്. മഹാദേവന്‍, ചിന്നപയ്യന്‍, ചിത്തന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിട ഉടമയെ പോലീസ് ചോദ്യം ചെയ്തു.

വാരാന്ത്യ ചന്തയ്ക്ക് തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ എട്ടുമണി വരെ അനുമതി നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. ലോക്ക്ഡൗണിനെതുടര്‍ന്ന് രണ്ട് മാസമായി വാരാന്ത്യ ചന്തകള്‍ അടച്ചിട്ടതായിരുന്നു. ചന്തയ്ക്ക് അനുമതി നല്‍കിയതോടെ നിരവധി പ്രദേശങ്ങളില്‍ നിന്ന് വില്‍പ്പനയ്ക്കായി ആളുകള്‍ എത്തിയിരുന്നതായും പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...