ദലിത് രാഷ്ട്രീയ മുന്നേറ്റം സമകാലിക ഇന്ത്യയില്‍ അനിവാര്യം : ബി ആര്‍ എം ഷെഫീര്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സമകാലിക ഇന്ത്യന്‍ പരിതസ്ഥിതിയില്‍ മാറ്റം കൊണ്ടുവരാന്‍ ദലിത് രാഷ്ട്രീയ മുന്നേറ്റം അനിവാര്യമാണെന്ന് കെപിസിസി സെക്രട്ടറി ബി ആര്‍ എം ഷെഫീര്‍ പറഞ്ഞു. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടിയുടെ മൂന്നാമത് സ്ഥാപക ദിനാഘോഷം ഏനാത്ത് ജയ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടനയോട് കൂറു പുലര്‍ത്താത്ത സംഘ്പരിവാര്‍ ശക്തികളും അവര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പാദസേവ ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകര്‍ത്താക്കളുമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ മലീമസമാക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ചിട്ടും മുന്‍ മന്ത്രി സജി ചെറിയാനെ തള്ളി പറയാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ഫ്യൂഡലിസത്തിന്റെ വക്താക്കളാണ്. എക്കാലവും ദലിതരെ പാര്‍ട്ടിയുടെ നുകത്തില്‍ കെട്ടി അടിമയാക്കി നിര്‍ത്താനാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത്. ഇതു തിരിച്ചറിഞ്ഞ് പുതിയ തലമുറയെ വിദ്യാഭ്യാസത്തിലൂടെ മുന്‍പന്തിയില്‍ എത്തിക്കാനും രാഷ്ട്രീയ ഐക്യത്തിലൂടെ അധികാരത്തിന്റെ പങ്കുപറ്റുവാനും ദലിത് സമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സിബു കാരംകോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ഉഷാ കൊട്ടാരക്കര ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. വര്‍ക്കിംഗ് പ്രസിഡണ്ട് സജി കൊല്ലം , സംസ്ഥാന ഭാരവാഹികളായ രേഷ്മ കരിവേടകം, സിന്ധു പത്തനാപുരം, ബൈജു പത്തനാപുരം, രാജന്‍ കുളക്കട, ഉദയന്‍ പൂതക്കുളം, ഷണ്‍മുഖന്‍ പരവൂര്‍, പ്രവീണ്‍ കലയ്‌ക്കോട്, രതീഷ് കായ്ക്കല്‍, വിജി ശാസ്താംകോട്ട, സത്യനേശന്‍ ഏഴിക്കര , ആശ പ്രകാശ്, അശ്വതി ബാബു തുടങ്ങിയവര്‍ സംസാരിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...