ശ്രീകൃഷ്ണ ജയന്തി സ്വാഗതസംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കുളനട: അതിജീവനത്തിൻ്റെ സന്ദേശം പ്രായോഗിക തലത്തിൽ പ്രാവർത്തികമാക്കേണ്ട ഈ കാലഘട്ടത്തിൽ ഭഗവത് ഗീതയുടെയും ശ്രീകൃഷ്ണൻ്റെയും പ്രസക്തി ഏറെയാണെന്ന് ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ. ബൈജുലാൽ പറഞ്ഞു. ബാലഗോകുലം കുളനട മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ വിപുലമായി നടത്തുന്നതിന് ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ധർമ്മജാഗരൺ പ്രമുഖ് കെ.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു.

കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചിത്തിര സി. ചന്ദ്രൻ, വൈസ് പ്രസിഡൻ്റ് പി.ആർ മോഹൻദാസ്, ബി.ജെ.പി സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ അശോകൻ കുളനട, ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സമിതി അംഗം ജി. പൃഥ്വിപാൽ, ആർ.എസ്.എസ് ഖണ്ഡ്’ കാര്യവാഹക് ജെ.ബിജു, കെ.സി മണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം രക്ഷാധികാരികളായി പി.ആർ മോഹൻദാസ്, കെ.സി.വിജയൻ, കെ.സി മണിക്കുട്ടൻ, ചിത്തിര സി. ചന്ദ്രൻ എന്നിവരേയും
അശോകൻ കുളനട പ്രസിഡൻ്റ്, ബി.പി. ബിജു ജനറൽ സെക്രട്ടറി, വി.ജി പ്രശാന്ത് ആഘോഷ പ്രമുഖ്, ജി. പൃഥ്വിപാൽ പബ്ലിസിറ്റി കൺവീനർ, കെ.ആർ ശ്രീജിത്ത് ജോയിൻ്റ് കൺവീനർ എന്നിവർ ഉൾപ്പടെ 101 അംഗ സ്വഗത സംഘം രൂപീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...