ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച ശേഷം മൂന്നാം ക്ലാസുകാരനെ പീഡിപ്പിച്ചു ; 12 കാരനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

 റായ്പൂർ  : ഡെറാഡൂണിലെ റായ്പൂർ ഏരിയയിൽ 12 വയസുകാരൻ മൂന്നാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. വീട്ടിൽ തനിച്ചായിരുന്ന ഏഴ് വയസുകാരനെ അശ്ലീല വീഡിയോകൾ കാണിച്ച് ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ഇരയുടെ പിതാവ് ബുധനാഴ്ച പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടിൽ തനിച്ചായിരുന്ന മകനെ 12 വയസ്സുള്ള അയൽവാസി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പ്രതി അകത്ത് കടന്നത്. തന്റെ മൊബൈൽ ഫോണിലെ അശ്ലീല വീഡിയോകൾ കാണിക്കുകയും പിന്നീട് മകനെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് വീട്ടുകാരോട് ഇക്കാര്യം പറയരുതെന്ന് ആവശ്യപ്പെട്ട ശേഷം പ്രതി വീട്ടിൽ നിന്ന് പോയതെന്നും പിതാവ് പരാതിയിൽ ഉന്നയിക്കുന്നു. പീഡനം നടന്ന അടുത്ത ദിവസം തന്നെ രണ്ട് കുടുംബങ്ങളും സംഭവത്തെക്കുറിച്ച് അറിഞ്ഞെങ്കിലും പോലീസിൽ പരാതി നൽകിയിരുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. 12 വയസുകാരനെ മറ്റൊരു പട്ടണത്തിലെ ബന്ധുവീട്ടിലേക്ക് അയക്കാമെന്നും പോലീസിൽ പരാതിപ്പെടരുതെന്നും പ്രതിയുടെ വീട്ടുകാർ ഇരയുടെ കുടുംബത്തോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണിത്. എന്നാൽ ആഴ്ചകൾക്ക് മുമ്പ് പ്രതിയായ കുട്ടി തിരിച്ചെത്തിയതിനെ തുടർന്ന് ബുധനാഴ്ച വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...