രേഖകളില്ലാതെ കടത്തിയ രൂപയും സ്വര്‍ണവും പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

വേങ്ങര : രേഖകളില്ലാതെ കടത്തിയ 50,82,000 രൂപയും ഒരു കിലോ സ്വര്‍ണവും വേങ്ങര പോലീസ് പിടികൂടി. ജില്ല പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തി‍െന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച വൈകിട്ട് വേങ്ങര സിനിമഹാള്‍ പരിസരത്തുനിന്നാണ് കാറില്‍ കടത്തിയ പണവും സ്വര്‍ണവും കണ്ടെടുത്തത്. വേങ്ങര എസ്.എസ് റോഡ് സ്വദേശിയായ കാപ്പില്‍ ഹൗസ് അബ്ദുല്‍ ലത്തീഫ് (48), ചേറൂര്‍ സ്വദേശിയായ കരിമ്പില്‍ ഹൗസ് അബ്ദുല്‍ മുനീര്‍ (35) എന്നിവരാണ് പിടിയിലായത്.

പണം ഊട്ടിയില്‍ സ്വര്‍ണം കൊടുത്ത് വാങ്ങിയതാണെന്നും സ്വര്‍ണം മലപ്പുറത്തുനിന്ന് ലഭിച്ചതാണെന്നുമാണ് വിവരം. വേങ്ങര സി.ഐ പി.മുഹമ്മദ് ഹനീഫ, എസ്.ഐ ഉണ്ണികൃഷ്ണന്‍, എ.എസ്.ഐ അശോകന്‍, എസ്.സി.പി.ഒ ഹരിദാസന്‍, സി.പി.ഒ മാരായ ഉമ്മര്‍, സിറാജ്, അജീഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മംഗലാപുരം – ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ എൻജിൻ ഓയിൽ ലീക്ക് ; യാത്രക്കാരെ സബർബൻ...

0
കോഴിക്കോട് : മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട മംഗലാപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സാങ്കേതിക...

ചിറയിൻകീഴിൽ നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മുട്ടപ്പലം പ്രാഥമിക...

സ്കൂൾമൈതാനത്ത് യുവാക്കളുടെ കാർ റേസിങ് ; അന്വേഷിക്കാനെത്തിയ പോലീസിന് മർദനം

0
ഉദുമ : സ്കൂൾ മൈതാനത്ത് അനധികൃതമായി കടന്ന് യുവാക്കൾ കാർ റേസിങ്...

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇടിവ്. ​ഗ്രാമിന് 115 രൂപയും പവന് 920...