ക്ലിഫ് ഹൗസിന്റെ വളപ്പില്‍ ചാണക കുഴിക്കുവേണ്ടി ചെലവാക്കിയത് 4.40 ലക്ഷം രൂപ ; മുഖ്യമന്ത്രിയുടെ വസതിയിലെ നിർമാണച്ചെലവുകൾ പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള ചാണക കുഴിക്കുവേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത് 4.40 ലക്ഷം രൂപ. കാലിത്തൊഴുത്തിനുവേണ്ടി ചെലവാക്കിയത് 23.98 ലക്ഷം രൂപ. നിയമസഭയില്‍ ടി. സിദ്ദിഖ് എം.എൽ.എയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് പൊതുമരാമത്ത് മന്ത്രി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ക്ലിഫ് ഹൗസില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങളാണ് ടി. സിദ്ദിഖ് എം.എല്‍.എ. ആവശ്യപ്പെട്ടത്. 14 പൂര്‍ത്തിയായ പ്രവൃത്തികളുടെ കണക്കാണ് ഇപ്പോൾ നിയമസഭയെ അറിയിച്ചിരിക്കുന്നത്. ആകെ 1,80,81,000 രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് ക്ലിഫ് ഹൗസില്‍ മാത്രം 2021 മുതല്‍ 2023 വരെ നടത്തിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത് സെക്യൂരിറ്റി ഗാര്‍ഡ് റൂമിന്റെ നിര്‍മാണത്തിനാണ്. 98 ലക്ഷം രൂപ. ലിഫ്റ്റ് സ്ഥാപിക്കാൻ 17 ലക്ഷവും ക്ലിഫ്ഹൗസിലെ പൈപ്പ് ലൈന്‍ മാറ്റിവെക്കാന്‍ 5.65 ലക്ഷവും ചെലവാക്കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപെട്ടു ; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത്...

0
തിരുവനന്തപുരം: നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് സംഘം സാഹസികമായി...

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

0
തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...