ഹോങ്കോങ്ങിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് 4 ലക്ഷം തട്ടി ; ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചെന്നൈയിലെ ഫ്ലൈ ഡ്രീംലാൻഡ് ട്രാവൽസ് എന്ന സ്ഥാപനം മുഖേന ഹോങ്കോങ്ങിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് 4 ലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട് തിരുവള്ളൂർ ജില്ലയിൽ കക്കല്ലൂർ ബൈപ്പാസിൽ തമിഴ്നാട് ഹൗസിംഗ് ബോർഡ് നമ്പർ 3230 വീട്ടിൽ വി എസ് ആദം(39) എന്നയാളാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. തിരുവല്ല കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം ചാരുംമൂട്ടിൽ വീട്ടിൽ സതീഷ് ആണ് കബളിപ്പിക്കപ്പെട്ടത്. പ്രതിക്ക് പങ്കാളിത്തമുള്ള ചെന്നൈയിലെ ഈ സ്ഥാപനം മുഖേന ഹോങ്കോങ്ങിൽ പാക്കിംഗ് കമ്പനിയിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് രണ്ടുതവണയായി നാലു ലക്ഷം രൂപ ചെന്നൈ സിറ്റി യൂണിയൻ ബാങ്കിലെ അക്കൗണ്ടിലേക്ക് കൈമാറിയെടുത്തത്.

കഴിഞ്ഞമാസം 24 നാണ് സതീഷ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച തിരുവല്ല പോലീസിന് പ്രതിക്ക് കോയിപ്രം കീഴ്‌വായ്‌പ്പൂർ ആലുവ പോലീസ് സ്റ്റേഷനുകളിൽ സമാനരീതിയിലുള്ള തട്ടിപ്പിന് കേസുകൾ ഉണ്ടെന്ന് വെളിപ്പെട്ടിരുന്നു. കീഴ്‌വായ്‌പ്പൂർ പോലീസ് അവിടെ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്ന കേസിൽ ഈമാസം 5 ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും തുടർന്ന് കോടതി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. തിരുവല്ല പോലീസ് അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജയിലിലെത്തി ഫോർമൽ അറസ്റ്റ് ചെയ്തു. പണമിടപാട് സംബന്ധിച്ചും മറ്റുമുള്ള രേഖകൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം വിശദമായ അന്വേഷണം നടന്നുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...