ചൈനീസ് കമ്പനികൾ സൗദിയിൽ വൻകിട പദ്ധതികൾ നടത്തുന്നതായി സൗദി നിക്ഷേപ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ദമ്മാം: എഴുന്നൂറ്റി അമ്പതിലേറെ ചൈനീസ് കമ്പനികൾ സൗദിയിൽ വൻകിട പദ്ധതികൾ നടത്തുന്നതായി സൗദി നിക്ഷേപ മന്ത്രാലയം. കൂടുതൽ ചൈനീസ് കമ്പനികളുടെ നിക്ഷേപം സൗദിയിൽ ആഗ്രഹിക്കുന്നതായി സൗദി നിക്ഷേപ മന്ത്രി പറഞ്ഞു. ചൈനീസ് ന്യൂസ് ഏജൻസിയായ സിൻഹുവക്ക് നൽകിയ അഭിമുഖത്തിലാണ് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സമീപ കാലത്തുണ്ടായ ഉഭയകക്ഷി ബന്ധങ്ങളിലെ വളർച്ചയെ ഖാലിദ് അൽഫാലിഹ് എടുത്തു പറഞ്ഞു. 750ലേറെ ചൈനീസ് കമ്പനികളാണ് ഇപ്പോൾ സൗദിയിൽ വമ്പൻ പദ്ധതികളിൽ പങ്കാളിത്തം വഹിക്കുന്നത്. നിയോം ഉൾപ്പെടെയുള്ള വൻകിട നിർമ്മാണ പ്രവർത്തികളിലടക്കം ചൈനീസ് കമ്പനികളാണ് ലീഡ് ചെയ്യുന്നത്. ചൈന കമ്പനികളുടെ സാനിധ്യം ഇനിയും വർധിക്കണമെന്നാണ് ആഗ്രഹം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പുതിയ മേഖലകളിൽ കൂടി ചൈനീസ് നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്നതായും ഖാലിദ് അൽഫാലിഹ് പറഞ്ഞു. സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങൾക്കുമിടിയിലുള്ള ഉഭയകക്ഷി വ്യപാരം ഒരു ലക്ഷം കോടി ഡോളർ കവിഞ്ഞതിനെ മന്ത്രി പ്രത്യേകം എടുത്ത് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...