കൊച്ചിയിൽ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു. മുളവുകാട് – പൊന്നാരിമംഗലം പടന്നയിൽ വീട്ടിൽ ധനീഷിന്റെ മകൾ മേധാ ധനീഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ കണ്ടെയ്നർ റോഡിലെ മൂലമ്പിള്ളി ഭാഗത്തായിരുന്നു അപകടം നടന്നത്. അയൽവാസിയോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു മേധയും അമ്മയും. അമ്മയുടെ കൈകളിലായിരുന്നു മേധ. റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ഇലക്ട്രിക് ബൈക്ക് ഇവരുടെ ദേഹത്തേക്ക് ഇടിച്ച് കയറുകയായിരുന്നു.

പരിക്കേറ്റ മേധയെയും മിഥുനയെയും അയൽവാസിയായ രേഖയെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മേധ മരിച്ചു. മിഥുനയും രേഖയും ചികിത്സയിലാണ്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വരാപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മേധയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മുരുക്കുംപാടം ശ്മശാനത്തിൽ നടത്തി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...