യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അബുദാബി: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. അബുദാബി അല്‍ ദഫ്‍റയിലെ അസബിലായിരുന്നു അപകടം. ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു യുഎഇ പൗരനും ഒരു അറബ് പൗരനുമാണ് മരിച്ചതെന്ന് അബുദാബി പോലീസ് അറിയിച്ചു.

മരിച്ച ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടം നടന്ന ഉടന്‍ തന്നെ അബുദാബി പോലീസും എമര്‍ജന്‍സി റെസ്‍പോണ്‍സ് ടീമും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വേണ്ടത്ര ജാഗ്രതയില്ലാതെയും അശ്രദ്ധമായും ഒരു വാഹനം പെട്ടെന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമായതെന്നാണ് ട്രാഫിക് അധികൃതരുടെ അന്വേഷണത്തില്‍ വ്യക്തമായത്. മെയിന്‍ റോഡിലൂടെ വരികയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് വാഹനങ്ങളുടെയും നിയന്ത്രണം നഷ്ടമാവുകയും തീപിടിക്കുകയുമായിരുന്നു എന്നാണ് വിവരം. മരിച്ച ഇന്ത്യക്കാര്‍ ജോലി ചെയ്‍തിരുന്ന കമ്പിനിയുമായും നാട്ടിലെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...