അഞ്ച് ജില്ലകളിൽ ഇന്ന് കോൺഗ്രസ് ഡി.സി.സി അധ്യക്ഷന്മാർ ചുമതലയേൽക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് ഡി.സി.സി അധ്യക്ഷന്മാർ ചുമതലയേൽക്കും. പി.കെ ഫൈസൽ കാസർഗോഡ് ഡി.സി.സി അധ്യക്ഷനായി ചുമതലയേൽക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് മുഖ്യാതിഥി. കൂടാതെ കണ്ണൂർ ഡി.സി.സി അധ്യക്ഷനായി മാർട്ടിൻ ജോർജ് ചുമതല ഏൽക്കുന്ന ചടങ്ങിലും കെ.സുധാകരൻ തന്റെ സാന്നിധ്യമറിയിക്കും. തൃശൂർ ഡി.സി.സി പ്രസിഡന്റായി ജോസ് വെള്ളൂർ ചുമതല ഏൽക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കും. എറണാകുളത്ത് മുഹമ്മദ് ഷിയാസ് ചുമതല ഏൽക്കുന്ന ചടങ്ങിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും.

എൻ.ഡി അപ്പച്ചനാണ് വയനാട് ഡി.സി.സി അധ്യക്ഷനായി ചുമതലയേൽക്കുന്നത്. ഇത് രണ്ടാം തവണയാണ് എൻ.ഡി അപ്പച്ചൻ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുന്നത്. ഇത്തവണ രാഹുൽ ഗാന്ധിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് എൻ.ഡി അപ്പച്ചൻ വീണ്ടും കോൺഗ്രസ് കമ്മിറ്റിയുടെ അമരത്തേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ ചുമതല ഏൽക്കൽ ചടങ്ങിൽ കെ.പി.സി.സി പ്രതിനിധിയായി വർക്കിംഗ് പ്രസിഡൻറ് അഡ്വ.ടി.സിദ്ദിഖ് എംഎൽഎ പങ്കെടുക്കും. കഴിഞ്ഞ ദിവസം ആറ് ജില്ലകളിൽ പുതിയ ഡി.സി.സി പ്രസിഡൻറുമാർ ചുമതലയേറ്റിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് പുതിയ അധ്യക്ഷന്മാർ ചുമതലയേറ്റത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...